Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം കേരളത്തിൽ നടത്തുന്നത് മാഫിയാ പ്രവർത്തനം; ഇതിന് തെളിവാണ് ജയകൃഷ്ണൻ മാസ്റ്റർ കൊലക്കേസിലെ പ്രതികളെ കോടികൾ ചെലവഴിച്ച് തെറ്റായ മാർഗ്ഗത്തിലൂടെ രക്ഷിച്ചതും എന്ന് ബിജെപി നേതാവ് അണ്ണാമലൈ കുപ്പുസ്വാമി

സിപിഎം കേരളത്തിൽ നടത്തുന്നത് മാഫിയാ പ്രവർത്തനം; ഇതിന് തെളിവാണ് ജയകൃഷ്ണൻ മാസ്റ്റർ കൊലക്കേസിലെ പ്രതികളെ കോടികൾ ചെലവഴിച്ച് തെറ്റായ മാർഗ്ഗത്തിലൂടെ രക്ഷിച്ചതും എന്ന് ബിജെപി നേതാവ് അണ്ണാമലൈ കുപ്പുസ്വാമി

അനീഷ് കുമാർ

തലശ്ശേരി: സിപിഎം കേരളത്തിൽ നടത്തുന്നത് മാഫിയാ പ്രവർത്തനമാണെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ കുപ്പുസ്വാമി ഐപിഎസ്. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ നടന്ന മഹാറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി സംസ്ഥാനത്താകമാനം സിപിഎം നടത്തുന്ന തട്ടിപ്പും വെട്ടിപ്പും കൊലപാതകവും അക്രമവും ഇതാണ് വ്യക്തമാക്കുന്നത്.

പാർട്ടിക്കാർ നടത്തുന്ന ഇത്തരം അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കാലാകാലങ്ങളിൽ അട്ടിമറിക്കപ്പെടുകയാണ്. ഇത്തരം മാഫിയാ പ്രവർത്തനത്തിന് തെളിവാണ് ജയകൃഷ്ണൻ മാസ്റ്റർ കൊലക്കേസിലെ പ്രതികളെ കോടികൾ ചിലവഴിച്ച് തെറ്റായ മാർഗ്ഗത്തിലൂടെ രക്ഷിച്ചതും ജയകൃഷ്ണൻ മാസ്റ്ററെ കൊലപ്പെടുത്തുന്നതിന് നേതൃത്വം നൽകിയ പ്രതിയെ ഇതേ സ്‌കൂളിലെ രക്ഷാകർത്തൃസമിതി പ്രസിഡന്റാക്കിയതും. പാർട്ടി നേതൃത്വത്തിന്റെ അറിവോടെ ഭരണതണലിൽ സിപിഎം അതിക്രമം സംസ്ഥാനത്ത് നിർബാധം തുടരുകയാണ്. സംസ്ഥാന ഭരണകൂടവും സിപിഎം നേതൃത്വവും സംസ്ഥാനത്തെ മുസ്ലിം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്.

ശബരിമലയെ അപമാനിക്കാൻ കൂട്ടുനിന്ന സർക്കാരും പാർട്ടിയും മറുഭാഗത്ത് മുസ്ലിം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഹലാലിനെ അനുകൂലിക്കുന്ന സർക്കാർ നിലപാട് അത്യന്തം അപലപനീയമാണ്. പാലക്കാട് ഇസ്ലാം ഭീകരവാദികൾ കൊലപ്പെടുത്തിയ ആർഎസ്എസ് സഞ്ജിത്തിന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടാൻ തയ്യാറാകാത്തതിന് പിന്നിൽ ഭരണകൂടവും കൊലപാതകികളും തമ്മിലുള്ള ഒത്തുകളിയാണ്. കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ ഭരണകൂടത്തിന് ഓശാനപാടുകയാണ്.

ന്യൂനപക്ഷ പ്രീണനം നടത്തുന്ന സർക്കാർ കേരളത്തിലെ ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ്. ലൗ ജിഹാദിന് അനുകൂല നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. സർവ്വമേഖലയിലും സംസ്ഥാനത്ത് അഴിമതി നടമാടുകയാണ്. എല്ലാ വിഷയത്തിലും പ്രതിപക്ഷവും സിപിഎമ്മും പരസ്പരം ഭായിഭായി കളിക്കുകയാണ്. പെരിയയിലെ ഇരട്ട കൊല പാതകം മറന്ന് കോൺഗ്രസ് സിപിഎമ്മുമായി കൂട്ടുകൂടുകയാണ്. ത്രിപുരയിലെ മാണിക് സർക്കാരിനുണ്ടായ ഗതി കേരളത്തിലെ പിണറായി സർക്കാരിനുമുണ്ടാവും. കേരളവും മാറി ചിന്തിക്കും. തമിഴ്‌നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും മുല്ലപെരിയാർ വിഷയത്തിൽ നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. സദാനന്ദൻ മാസ്റ്റർ, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ, ബിജെപി ജില്ലാ അദ്ധ്യഷ്യൻ എൻ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു. യുവമോർച്ച ജില്ലാ പ്രസിഡണ്ട് മനോജ് പൊയിലൂർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ അരുൺ കൈതപ്രം സ്വാഗതവും യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അരുൺ മാവിലക്കണ്ടി നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP