Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ ഭൂമിയിലുള്ള സ്വകാര്യ വ്യക്തിയുടെ പട്ടയം സ്ഥിരപ്പെടുത്തിയ വിധി ജില്ലാ കോടതി റദ്ദാക്കി; കേസ് പുനർ വിചാരണ നടത്താൻ മുൻസിഫിനോട് ഉത്തരവിട്ട് ജില്ലാ കോടതി

സർക്കാർ ഭൂമിയിലുള്ള സ്വകാര്യ വ്യക്തിയുടെ പട്ടയം സ്ഥിരപ്പെടുത്തിയ വിധി ജില്ലാ കോടതി റദ്ദാക്കി; കേസ് പുനർ വിചാരണ നടത്താൻ മുൻസിഫിനോട് ഉത്തരവിട്ട് ജില്ലാ കോടതി

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: സർക്കാർ ഭൂമിയിലുള്ള സ്വകാര്യ വ്യക്തിയുടെ പട്ടയം സ്ഥിരപ്പെടുത്തിയ മുൻസിഫ് കോടതി വിധി തിരുവനന്തപുരം ജില്ലാ കോടതി റദ്ദാക്കി. പട്ടയ കേസ് പുനർ വിചാരണ നടത്താൻ അഡീ. ജില്ലാ ജഡ്ജി സജികുമാർ തിരുവനന്തപുരം മൂന്നാം അഡീ. മുൻസിഫിനോട് ഉത്തരവിട്ടു.സ്വകാര്യ വ്യക്തിക്ക് ഉടമസ്ഥാവകാശം നൽകിയ മുൻസിഫ് കോടതി വിധിക്കെതിരെ റവന്യൂ അഡീ.സെക്രട്ടറി , സർവ്വേ ജോയിന്റ് ഡയറക്ടർ ബിജു പ്രഭാകർ, കുടപ്പനക്കുന്ന് വില്ലേജ് ഓഫിസർ എന്നിവർ സമർപ്പിച്ച സിവിൽ അപ്പീൽ അനുവദിച്ചുകൊണ്ടാണ് മുൻസിഫ് കോടതി വിധി റദ്ദാക്കിയത്.

കുടപ്പനക്കുന്ന് വില്ലേജിൽ പാതിരപ്പള്ളി കണ്ണയങ്കരത്ത് ലാസർ ബംഗ്ലാവിൽ ഡാനിയൽ ലാസർ , ഭാര്യ ശോശാമ്മ എന്നിവർക്ക് ഉള്ള 1 ഏക്കർ 55 സെന്റിൽ 23 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമിയെന്ന് റീ സർവേയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരുടെ 1 ഏക്കർ 55 സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാൻ തിരുവനന്തപുരം സർവ്വേ അഥോറിറ്റിക്ക് നൽകിയ അപേക്ഷ നിരസിച്ചിരുന്നു.

2008 മെയ് മാസം നിരസിച്ച അപേക്ഷാ ഫയലിൽ നിയമ വിരുദ്ധമായി നടപടികൾ സ്വീകരിച്ച് ലാസറിന്റെ പേരിൽ സർവ്വേ ഉദ്യോഗസ്ഥർ പട്ടയം നൽകി. 2009 ൽ അന്നത്തെ സർവ്വേ ഡെപ്യൂട്ടി വിജിലൻസ് ഡയറക്ടർ ബിജു പ്രഭാകർ ജില്ലാ സർവ്വേ ഓഫീസിൽ നടത്തിയ ആകസ്മിക പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് വകുപ്പുതല നടപടി ശുപാർശ ചെയ്തു. അപ്രകാരം സർവ്വേ റീജണൽ ജോയിന്റ് ഡയറക്ടർ , ജില്ലാ സർവ്വേ സൂപ്രണ്ട് , ഹെഡ് സർവ്വയർ , ഫസ്റ്റ് ഗ്രേഡ് സർവ്വയർ എന്നിവരെ സസ്‌പെന്റ് ചെയ്തു. ലാസറിനെയും സസ്‌പെന്റ് ചെയ്ത ഉദ്യോഗസ്ഥരെയും പ്രതി ചേർത്ത് പേരൂർക്കട പൊലീസ് ലാന്റ് കൻസർവെൻസി നിയമപ്രകാരം ചാർജ് ചെയ്ത കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നടന്നു വരികയാണ്. കളക്ടർ പട്ടയം റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ ലാസർ മുൻസിഫ് കോടതിയിൽ സമർപ്പിച്ച കേസിൽ പട്ടയം പുനഃസ്ഥാപിക്കാൻ മൂന്നാം അഡീ. മുൻസിഫ് കോടതി ഉത്തരവിട്ടു. വിചാരണക്കിടെ മരണപ്പെട്ട ശോശാമ്മയുടെ വിൽപ്പത്രം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ശോശാമ്മയുടെ അവകാശികളെ കക്ഷി ചേർത്തിരുന്നില്ല.

നിയമ സാധുതയില്ലാത്ത വിൽപ്പത്രമാണ് മുൻസിഫ് കോടതിയിൽ ലാസർ ഹാജരാക്കിയതെന്നും ജില്ലാ കോടതി കണ്ടെത്തി. തിരുവനന്തപുരം കോർപ്പറേഷനെയും കക്ഷി ചേർത്തല്ല കേസ് ഫയൽ ചെയ്തതെന്നും കണ്ടെത്തിയും പുനർവിചാരണ നടത്താൻ ഉത്തരവിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP