Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാവൂരിൽ വെടിയേറ്റ കാട്ടുപന്നിയുടെ ആക്രമണം; യുവാവിനു പരുക്ക്

മാവൂരിൽ വെടിയേറ്റ കാട്ടുപന്നിയുടെ ആക്രമണം; യുവാവിനു പരുക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വെടിയേറ്റ കാട്ടുപന്നി ഓടുന്നതിനിടയിൽ യുവാവിനെ കുത്തിപരുക്കേൽപിച്ചു. താത്തൂർപൊയിൽ പനങ്ങോട് അബ്ദുൽ റഷീദ് (33)നാണു പരുക്കേറ്റത്. ഇയാൾ ചെറൂപ്പ ആശുപത്രിയിൽ ചികിത്സ തേടി.

പനങ്ങോട് കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വനം വകുപ്പിന്റെ എം പാനൽ ലിസ്റ്റിൽപ്പെട്ട പി.എം.ബാലൻ വെടിവയ്ക്കുകയായിരുന്നു.

രണ്ടാഴ്ച മുൻപ് മാവൂർ കണ്ണാറ ജയപ്രകാശിന് വീട്ടുമുറ്റത്തുവച്ച് കാട്ടുപന്നിയുടെ കുത്തേറ്റു പരുക്കേറ്റിരുന്നു. അതേസമയം, പനങ്ങോട് ഭാഗത്തു നിന്ന് കഴിഞ്ഞ 2 മാസങ്ങൾക്കിടെ 16 പന്നികളെയാണ് വെടിവച്ചു വീഴ്‌ത്തിയത്. ഇന്നലെ രണ്ടു കാട്ടുപന്നികളെ കൂടി വെടിവച്ചു വീഴ്‌ത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP