Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഡിക്കൽ പിജി അലോട്ട്‌മെന്റ് നീട്ടി വച്ച തീരുമാനത്തിൽ പ്രതിഷേധം; ഡിസംബർ രണ്ട് മുതൽ അത്യാഹിത വിഭാഗം ഒഴിച്ചുള്ള ഇടങ്ങളിൽ സമരം എന്ന് കേരള മെഡിക്കൽ പിജി അസോസിയേഷൻ

മെഡിക്കൽ പിജി അലോട്ട്‌മെന്റ് നീട്ടി വച്ച തീരുമാനത്തിൽ പ്രതിഷേധം; ഡിസംബർ രണ്ട് മുതൽ അത്യാഹിത വിഭാഗം ഒഴിച്ചുള്ള ഇടങ്ങളിൽ സമരം എന്ന് കേരള മെഡിക്കൽ പിജി അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഡിക്കൽ പിജി അലോട്‌മെന്റ് നാലാഴ്ചത്തേക്ക് കൂടി നീട്ടിവെച്ച സുപ്രീം കോടതി തീരുമാനത്തിനെതിരെ കേരള മെഡിക്കൽ പിജി അസോസിയേഷൻ. കോവിഡ് കാലത്ത് കടുത്ത ആൾക്ഷാമം നേരിടുന്നുണ്ടെന്നും പിജി അലോട്‌മെന്റ് വൈകുന്നത് സ്ഥിതി സങ്കീർണമാക്കുമെന്നും അവർ കുറ്റപ്പെടുത്തി.

ശാരീരികമായും മാനസികമായും കടുത്ത സമ്മർദ്ദത്തിലാണ് പിജി വിജ്യാർത്ഥികളുള്ളത്. പരീക്ഷ അടുത്തിരിക്കെ കൊവിഡിന്റെ മൂന്നാം തരംഗത്തിന് ഒമിക്രോൺ കാരണമായേക്കുമെന്ന ഭീതി കൂടിയുണ്ട്. കേന്ദ്രസർക്കാരും സുപ്രീം കോടതിയും ഇപ്പോഴത്തെ സ്ഥിതി പുനപരിശോധിക്കാൻ തയ്യാറാകണം. അലോട്‌മെന്റ് വേഗം പുനരാരംഭിക്കണം. നീറ്റ് - പിജി 2021 റാങ്ക് ജേതാക്കളെ രാജ്യത്തെ ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കി ഉടൻ മാറ്റണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ഡിസംബർ രണ്ട് മുതൽ അത്യാഹിത വിഭാഗങ്ങളിൽ മാത്രമേ ജോലിക്ക് ഹാജരാകൂ. മറ്റിടങ്ങളിൽ ജോലി ബഹിഷ്‌കരിക്കും. ഭാവി നടപടികൾ ഇതര സംഘടനകളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നീറ്റ് പി.ജി. കൗൺസിലിംഗിന്റെ തുടരെത്തുടരെയുള്ള മാറ്റിവയ്ക്കൽ മെഡിക്കൽ പി.ജി. അഡ്‌മിഷനായി കാത്തിരുന്ന പതിനായിരക്കണക്കിന് ഡോക്ടർമാർക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നു. 2021 ജനുവരിയിൽ നടക്കേണ്ടിയിരുന്ന പിജി നീറ്റ് പരീക്ഷ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടർന്ന് സെപ്റ്റംബറിൽ മാത്രം നടത്തുകയും തുടർന്ന് കൗൺസിലിഗ് വഴി അഡ്‌മിഷനായി കാത്തിരുന്ന അനേകം എം.ബി.ബി.എസ്. ഡോക്ടർമാരാണ് പ്രതിസന്ധിയിലായത്.

കോവിഡ് മഹാമാരിയെ നേരിടുന്നതിനായി ജീവൻ പോലും പണയം വെച്ച് പോരാടിയ ഈ മുന്നണി പോരാളികൾക്ക് വലിയ നിരാശ ഉളവാക്കുന്നതാണ് ഈ തീരുമാനം. ഇനിയും 2022 ജനുവരി ആറിന് ശേഷം മാത്രമേ കൗൺസലിങ് പുനരാരംഭിക്കുകയുള്ളൂ എന്ന തീരുമാനം വഴി 2021-ൽ നടക്കേണ്ട മെഡിക്കൽ പി.ജി. അഡ്‌മിഷനുകൾ ഇല്ലാതാവുകയാണ്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല ആരോഗ്യപരിപാലനരംഗത്തും ഈ തീരുമാനം പ്രതിസന്ധികൾ ഉണ്ടാക്കും. 2021-ൽ പി.ജി. എൻട്രൻസ് നടക്കാതിരിക്കുന്നതോടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് രാജ്യത്താകമാനം ഉണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP