Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയ പ്രതിയെ നിസാരവകുപ്പുകൾ ചുമത്തി വെറുതെ വിട്ടതായി പിതാവിന്റെ പരാതി; പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാൻ ചക്കരക്കൽ പൊലിസ് തയ്യാറായില്ലെന്നും ആരോപണം

പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയ പ്രതിയെ നിസാരവകുപ്പുകൾ ചുമത്തി വെറുതെ വിട്ടതായി പിതാവിന്റെ പരാതി; പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാൻ ചക്കരക്കൽ പൊലിസ് തയ്യാറായില്ലെന്നും ആരോപണം

സ്വന്തം ലേഖകൻ

ചക്കരക്കൽ: പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ നിസാരവകുപ്പുകൾ ചുമത്തി പൊലിസ് ജാമ്യത്തിൽ വിട്ടതായി പിതാവിന്റെ പരാതി. ചക്കരക്കൽ പൊലിസിനെതിരെയാണ് പിതാവ് സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്.

ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട കോട്ടയം സ്വദേശിയായ യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. ചക്കരക്കൽ പൊലിസ് അന്വേഷണം നടത്തി പെൺകുട്ടിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയെങ്കിലും കേസിലെ പ്രതിയായ യുവാവിനെ നിസാരവകുപ്പുകൾ ചുമത്തി വിട്ടയച്ചുവെന്നാണ് പരാതി.

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാൻ പൊലിസ് തയ്യാറായില്ലെന്നും പരാതിയുണ്ട്. പൊലിസിന്റെ അനാസ്ഥയെ കുറിച്ചു അന്വേഷണം നടത്തണമെന്നാണ് പിതാവ് സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP