Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെഎസ്ആർടിസി ബസിൽ യാത്രാക്കാരിയുടെ മാല മോഷ്ടിച്ചു: തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ യാത്രാക്കാരിയുടെ മാല മോഷ്ടിച്ചു: തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. മധുര വാടിപ്പാടി കച്ചകെട്ടി ഗ്രാമത്തിൽ ഹരിണിയെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ബസിലെ യാത്രക്കാരിയുടെ മാലയാണ് ഹരിണി മോഷ്ടിച്ചത്. കോടതിയിൽ ഹാജരാക്കിയ ഹരിണിയെ റിമാൻഡ് ചെയ്തു.

കടയ്ക്കൽ സ്വദേശിയായ സ്ത്രീ ബസിൽ നിന്നും വട്ടപ്പാറ ഇറങ്ങാൻ ശ്രമിക്കുമ്പോൾ ഹരിണി മാല പൊട്ടിക്കുകയായിരുന്നു. മാല പൊട്ടിച്ചത് മനസിലാക്കിയ യാത്രക്കാരി ബഹളം വെയ്ക്കുകയും തുടർന്ന് ബസ് നിർത്തി ഹരിണിയെ പരിശോധിച്ചപ്പോൾ മാല കണ്ടെത്തുകയുമായിരുന്നു.

ഹരിണിയുടെ വസ്ത്രത്തിൽ നിന്നുമാണ് മാല ലഭിച്ചത്. സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ മോഷണ ശ്രമം നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP