Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുമതിയില്ലാതെ പറമ്പിലൂടെ പുലർച്ചെ റോഡുവെട്ടാൻ ശ്രമിച്ചവരെ തടഞ്ഞു; പ്രതികാരത്തിന് ലിഷയെ മൺവെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടി; ഇരിങ്ങൽ കൊളാവിയിൽ യുവതിക്കുനേരെ ആക്രമണം

അനുമതിയില്ലാതെ പറമ്പിലൂടെ പുലർച്ചെ റോഡുവെട്ടാൻ ശ്രമിച്ചവരെ തടഞ്ഞു; പ്രതികാരത്തിന് ലിഷയെ മൺവെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടി; ഇരിങ്ങൽ കൊളാവിയിൽ യുവതിക്കുനേരെ ആക്രമണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇരിങ്ങൽ കൊളാവിയിൽ യുവതിക്കുനേരെ ആക്രമണം. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൺവെട്ടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിയക്ക് തലയ്ക്ക് പരിക്കേറ്റു.

ഞായറാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവം. യുവതിയുടെ പറമ്പിന് സമീപത്ത് റോഡ് വെട്ടാൻ വന്നവരാണ് ആക്രമിച്ചതെന്നാണ് അവർ പറഞ്ഞിരിക്കുന്നത്. ഇവരുടെ അനുമതിയില്ലാതെ പറമ്പിലൂടെ പുലർച്ചെ റോഡുവെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ലിഷയെ മൺവെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. പിന്നീട് പൊലീസ് എത്തി ലിഷയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ലിഷയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടിക്കുമെന്നും അതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP