Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദൂരിൽ കാറിൽ കടത്താൻ ശ്രമിച്ച 125 കിലോ കഞ്ചാവ് പിടികൂടി

ആദൂരിൽ കാറിൽ കടത്താൻ ശ്രമിച്ച 125 കിലോ കഞ്ചാവ് പിടികൂടി

ന്യൂസ് ഡെസ്‌ക്‌

കാസർകോട്: ആദൂരിൽ കാറിൽ കടത്താൻ ശ്രമിച്ച 125 കിലോ കഞ്ചാവ് പിടികൂടി. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിൽ നിന്ന് കടത്തികൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കാറിന്റെ ഡിക്കിയിലും സീറ്റിലുമായി 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കാസർകോട് ബദിര സ്വദേശി സുബൈറാണ് അറസ്റ്റിലായത്. കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കർണാടകത്തിലെ മടിക്കേരിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് മൊഴി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ആദൂർ ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടത്ത് പിടികൂടിയത്. കാറിന്റെ ഉടമസ്ഥനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കർണാടകത്തിൽ നിന്ന് റോഡ് മാർഗം കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത് വർധിച്ചതായാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ പൊലീസും എക്‌സൈസും കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP