Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടന്ന്... നടന്ന്.... കശ്മീർ വരെ; കന്യാകുമാരി മുതൽ കശ്മീർ വരെയും തിരിച്ചും നടക്കാൻ ദമ്പതികൾ: എട്ട് മാസം നീളുന്ന യാത്രയ്ക്ക് ഡിസംബർ ഒന്നിന് തുടക്കമാകും

നടന്ന്... നടന്ന്.... കശ്മീർ വരെ; കന്യാകുമാരി മുതൽ കശ്മീർ വരെയും തിരിച്ചും നടക്കാൻ ദമ്പതികൾ: എട്ട് മാസം നീളുന്ന യാത്രയ്ക്ക് ഡിസംബർ ഒന്നിന് തുടക്കമാകും

സ്വന്തം ലേഖകൻ

കോട്ടയം: കന്യാകുമാരി മുതൽ കശ്മീർ വരെയും തിരിച്ചും നടക്കാൻ ദമ്പതികളായ ബെന്നിയും മോളിയും. ഡിസംബർ ഒന്നിനു കന്യാകുമാരിയിൽ നിന്നാണ് എട്ട് മാസം നീളുന്ന യാത്രയ്ക്ക് തുടക്കമാവുക. 'വോക്കിങ് ഇന്ത്യൻ കപ്പിൾ' എന്നു പേരിട്ട ഈ യാത്ര ലക്ഷ്യത്തിലെത്തിയാൽ കന്യാകുമാരി മുതൽ കശ്മീർ വരെയും തിരിച്ചു കന്യാകുമാരി വരെയും നടക്കുന്ന അപൂർവ ദമ്പതികളായി ഇവർ മാറും.

ആന്ധ്രപ്രദേശിൽ അദ്ധ്യാപകരായിരുന്നു ബെന്നിയും (54) മോളിയും (45). കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടു നാട്ടിൽ തിരികെ എത്തി. സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റിയായി ജോലി ചെയ്തു വരികയാണ് ബെന്നി. വിവാഹം കഴിഞ്ഞു 19 വർഷമായി കുട്ടികളില്ലാത്ത ഇവർ പരസ്പരം താങ്ങും തണലുമാവുക എന്ന സന്ദേശവുമായാണ് നടപ്പു യാത്ര തുടങ്ങുന്നത്. നടപ്പിന്റെ ആരോഗ്യ സന്ദേശം ജനങ്ങളിലെത്തിക്കുകയും ലക്ഷ്യം.

ആശുപത്രിയിലെ ജോലിക്കിടെ നെഞ്ചുവേദനയുമായി വരുന്ന രോഗികളുടെ എണ്ണം കൂടുന്നതു കണ്ടപ്പോഴാണ് ആരോഗ്യ സംരക്ഷണ സന്ദേശവുമായി യാത്ര എന്ന ആശയം മനസ്സിൽ വന്നത്. യാത്രച്ചെലവിനുള്ള പണം സ്വർണം പണയം വച്ചു കണ്ടെത്തിയതാണ്. ടെന്റ് കെട്ടിയും പെട്രോൾ പമ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും ആരാധനാലയങ്ങളിലും രാത്രി കഴിച്ചുകൂട്ടിയുമായിരിക്കും യാത്ര.

സൈക്കിളിൽ 2 തവണ ഇന്ത്യ കറങ്ങിയിട്ടുണ്ട് ബെന്നി. 2019 ൽ കന്യാകുമാരി മുതൽ കശ്മീർ വരെയും തിരിച്ചുമുള്ള സൈക്കിൾ സവാരി 58 ദിവസം നീണ്ടു. ഈ വർഷം ആദ്യം നേപ്പാൾ, മ്യാന്മർ അതിർത്തികൾ വരെ 68 ദിവസം നീണ്ട മറ്റൊരു സൈക്കിൾ യാത്ര നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP