Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനൊന്ന് മാസത്തെ ദുരിത ജീവിതത്തിന് അന്ത്യം; ചിപ്‌സ് കഴിക്കുന്നതിനിടെ 12 കാരൻ വിഴുങ്ങിയ വിസിൽ ശ്വാസകോശത്തിൽ നിന്നും പുറത്തെടുത്തു

പതിനൊന്ന് മാസത്തെ ദുരിത ജീവിതത്തിന് അന്ത്യം; ചിപ്‌സ് കഴിക്കുന്നതിനിടെ 12 കാരൻ വിഴുങ്ങിയ വിസിൽ ശ്വാസകോശത്തിൽ നിന്നും പുറത്തെടുത്തു

സ്വന്തം ലേഖകൻ

കൊൽക്കത്ത: ചിപ്‌സ് കഴിക്കുന്നതിനിടെ പന്ത്രണ്ടു വയസ്സുകാരൻ അബദ്ധത്തിൽ വിഴുങ്ങിയ വിസിൽ 11 മാസത്തിനു ശേഷം പുറത്തെടുത്തു. അപൂർവ്വമായ ശസ്ത്രക്രിയയിലൂടെയാണ് ശ്വാസകോശത്തിൽ കുടുങ്ങിയ വിസിൽ ഡോക്ടർമാർ പുറത്തെടുത്തത്. ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയ്പുർ സ്വദേശി റയ്ഹാൻ ലസ്‌കർ ആണ് ജനുവരിയിൽ പൊട്ടറ്റോ ചിപ്‌സ് കഴിക്കുന്നതിനിടെ വിസിൽ വിഴുങ്ങിയത്.

റെയ്ഹാന് ലാസ്‌കർ എന്ന കുട്ടിയാണ് അബദ്ധത്തിൽ വിസിൽ വിഴുങ്ങിയത്. തുടർന്ന് കുട്ടി വായ് തുറക്കുമ്പോഴെല്ലാം വിസിൽ ശബ്ദം കേൾക്കാൻ തുടങ്ങി. പിന്നീട് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് എസ്എസ്‌കെഎം ആശുപത്രിയിലുമെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP