Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഫ്‌സിഐ ജീവനക്കാരിയെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ജോലിക്കുശേഷം വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ: നയന തൂങ്ങി മരിച്ചതിന്റെ കാരണം തേടി പൊലീസ്

എഫ്‌സിഐ ജീവനക്കാരിയെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ജോലിക്കുശേഷം വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ: നയന തൂങ്ങി മരിച്ചതിന്റെ കാരണം തേടി പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: എഫ്‌സിഐ ജീവനക്കാരിയെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം എഫ്‌സിഐയിലെ ക്വാളിറ്റി കൺട്രോളറെയാണ് ഗോഡൗണിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് ഓഫിസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ ഭാര്യ എം.എസ്.നയനയെയാണ് (32) ഇന്നലെ രാത്രി ഏഴരയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മരണ കാരണം വ്യക്തമല്ല.

ജോലിക്കുശേഷം വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ഇന്ന് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും. മകൻ:സിദ്ധാർഥ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP