Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓട്ടോ നിരക്ക് പുനർനിർണയം: നിവേദനം പരിഗണിച്ച് തീർപ്പാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം

ഓട്ടോ നിരക്ക് പുനർനിർണയം: നിവേദനം പരിഗണിച്ച് തീർപ്പാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെട്രോൾ വില വർധിച്ച സാഹചര്യത്തിൽ ഓട്ടോറിക്ഷാ നിരക്ക് പുനർനിർണയിക്കണമെന്ന ഹർജിയിൽ ഇവർ നൽകിയ നിവേദനം പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നല്കി.

കണ്ണൂരിലെ സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നൽകിയ ഹർജിയിൽ ജസ്റ്റീസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്. പെട്രോൾ വില ലിറ്ററിന് 110 രൂപയാണെന്നും ലിറ്ററിന് 60 രൂപയുണ്ടായിരുന്ന സമയത്തെ നിരക്കാണ് ഇപ്പോഴും ഓട്ടോറിക്ഷകൾക്ക് ബാധകമാക്കിയിട്ടുള്ളതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

നിരക്കു പുതുക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹർജിക്കാർ വിശദീകരിച്ചു. തുടർന്നാണ് ഗതാഗത വകുപ്പ് സെക്രട്ടറിയോടു നിവേദനം പരിഗണിച്ച് എത്രയും വേഗം തീർപ്പാക്കാൻ ഹൈക്കോടതി നിർദേശിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP