Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202201Saturday

രാഹുൽ ഗാന്ധിയെ മുൻകൂട്ടി പ്രധാനമന്ത്രി സഥാർനാർത്ഥിയായി പ്രഖ്യാപിക്കണം; കർഷക സമരം വിജയിച്ചതിലൂടെ കേന്ദ്രത്തിൽ ബിജെപിയുടെ കൗണ്ട് ഡൗൺ തുടങ്ങിയെന്ന് സി.പി ജോൺ

രാഹുൽ ഗാന്ധിയെ മുൻകൂട്ടി പ്രധാനമന്ത്രി സഥാർനാർത്ഥിയായി പ്രഖ്യാപിക്കണം; കർഷക സമരം വിജയിച്ചതിലൂടെ  കേന്ദ്രത്തിൽ  ബിജെപിയുടെ കൗണ്ട് ഡൗൺ തുടങ്ങിയെന്ന് സി.പി ജോൺ

അനീഷ് കുമാർ

കണ്ണൂർ: രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിക്കണമെന്ന് സി.എംപി നേതാവ് സി.പി ജോൺ ആവശ്യപ്പെട്ടു. കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി സർക്കാരിന്റെ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു.

കർഷകസമരത്തിന്റെ വിജയത്തിലൂടെ പ്രതിപക്ഷത്തിന് വലിയൊരു പാസാണ് ലഭിച്ചിരിക്കുന്നത് ഇതു ഗോളാക്കി മാറ്റാൻ കഴിയണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ. രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണെന്ന് നേരത്തെ പറഞ്ഞപ്പോൾ തമിഴ്‌നാട്ടിൽ നല്ല നേട്ടമുണ്ടാക്കാൻ സ്റ്റാലിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും ഇങ്ങനെ പറയാതെ പറഞ്ഞാണ് വോട്ടുപിടിച്ചത്. അതുകൊണ്ടാണ് വയനാട്ടിൽ രാഹുലിന് റെക്കാർഡ് ഭൂരിപക്ഷം ലഭിച്ചത്. തെരഞ്ഞെടുപ്പുകഴിഞ്ഞാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്നു പറഞ്ഞാൽ ജനങ്ങൾ വോട്ടുചെയ്യില്ല. നേരത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. അതിന് ഏറ്റവും യോഗ്യൻ ഈ സാഹചര്യത്തിൽ രാഹുൽ തന്നെയാണ്.

എന്നാൽ രാഹുൽ സമ്മതിക്കാതിരിക്കുകയാണെങ്കിൽ കോൺഗ്രസിന് മറ്റാരെയെങ്കിലും പരിഗണിക്കാം. അതവരുടെ ആഭ്യന്തരകാര്യമാണ്. കോൺഗ്രസിന് പുറത്തു നിന്നും വേണമെങ്കിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പരിഗണിക്കാം.മമത ബാനർജി മികച്ച ചോയ്സാണ്. ബംഗാളിൽ ബിജെപിയെ മുട്ടുകുത്തിച്ചത് മമതയാണ്. എന്നാൽ അവരോടൊപ്പം ഒരേ പ്ലാറ്റ്ഫോമിൽ വരാൻ സി.പി. എം തയ്യാറാകുമോയെന്ന പ്രശ്നവുമുണ്ട്. ബംഗാളിൽ അവർ നേർക്കു നേർ മത്സരിക്കുകയും ദേശീയരംഗത്ത് ഒരുമിച്ചു നിൽക്കുകയും വേണം.

കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാകണമെങ്കിൽ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ അതിവിശാലമായ രാഷ്ടീയ സഖ്യം അനിവാര്യമാണെന്നും സി.പി. ജോൺ പറഞ്ഞു.കർഷക സമരം വിജയിച്ചതോടെ മോദിസർക്കാരിന്റെ കൗണ്ട് ഡൗൺ തുടങ്ങികഴിഞ്ഞു. കർഷകർ നൽകിയ പാസ് സ്വീകരിച്ചു ഗോളാക്കുകയേ ഇനി പ്രതിപക്ഷപാർട്ടികൾക്കു ചെയ്യേണ്ടതുള്ളൂ.വരാനരിക്കുന്ന പഞ്ചാബിലെയും യു.പിയിലെയും തോൽവി മുൻകൂട്ടി കണ്ടുകൊണ്ടാണ് കർഷക നിയമം പിൻവലിക്കാൻ പ്രധാനമന്ത്രിയും ബിജെപിയും തയ്യാറായതെന്നും സി.പി. ജോൺ പറഞ്ഞു. അധികാരമുണ്ടായിട്ടും ബിജെപി തുടർച്ചയായി പരാജയപ്പെടുകയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നു പറയുന്നതു പോലെ മോദിയോടൊപ്പം അമിത്ഷായാണ്ഭരണം നിയന്ത്രിക്കുന്നത്.

കാശ്മീർ പ്രശ്നത്തിലും പൗരത്വ പ്രശ്നത്തിലും കർഷക പ്രശ്നത്തിലും മോദി സർക്കാറിന് തിരിച്ചടിയാണ് ഏൽക്കേണ്ടി വന്നത്. കാശ്മീരിൽ സമ്പൂർണ്ണ സമാധാനം സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും വെടിയൊച്ചകൾ ഇപ്പോഴും നിലച്ചിട്ടില്ല, പൗരത്വ ഭേദഗതി യിലും കനത്ത തിരിച്ചടിയാണ് കിട്ടിയത്.കടുത്ത ധ്രുവീകരണത്തിലൂടെ എന്നന്നേക്കുമായി ഭരണം ഉറപ്പാക്കാമെന്നാണ് ബിജെപി കരുതുന്നത്.കാലാകാലങ്ങളായി നില നിൽക്കുന്ന നിയമങ്ങൾ അട്ടിമറിച്ച് ഇന്ത്യ ഭരിക്കാമെന്നാണ് അവർ കരുതുന്നത്, കർഷക സമരം ഒന്നു മാത്രം മതി അടുത്ത തെരഞ്ഞെടുപ്പിൽ ബി ജെ.പി.പരാജയപ്പെടാൻ ' എങ്കിലും വർഗ്ഗസമരം ശക്തിപ്പെടുത്തുക ' കർഷക ഐക്യം ഉണ്ടാക്കുക തുടങ്ങിയ ഒരു പാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

പ്രസക്തമായ രാഷ്ടീയ മുന്നണി ഉണ്ടാക്കിക്കൊണ്ടേ ബിജെപി.യെ താഴെ ഇറക്കാനാകൂ.ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റണമെങ്കിൽ ചാരുകസേരയിൽ ഇരിക്കാതെ അതിവിശാലമായ രാഷട്രീയ സഖ്യമുണ്ടാക്കുകയാണ് വേണ്ടതെന്ന് സി.പി.ജോൺ പറഞ്ഞു .കോൺഗ്രസും സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം കെയും മമതയുടെ പാർട്ടിയും എല്ലാം ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടണം കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി.എ അജീർ, സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP