Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട് വിമത യോഗത്തിൽ കോൺഗ്രസ് നേതാക്കൾ മർദ്ദിച്ച സംഭവം; മാധ്യമ പ്രവർത്തകർക്ക് എതിരെയും കേസ്; കോടതി നിർദ്ദേശപ്രകാരം എന്ന് കസബ പൊലീസ്

കോഴിക്കോട് വിമത യോഗത്തിൽ കോൺഗ്രസ് നേതാക്കൾ മർദ്ദിച്ച സംഭവം; മാധ്യമ പ്രവർത്തകർക്ക് എതിരെയും കേസ്; കോടതി നിർദ്ദേശപ്രകാരം എന്ന് കസബ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് :വിമതയോഗം റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചതിന് കോൺഗ്രസ് നേതാക്കൾ മർദ്ദിച്ച മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കോടതി നിർദ്ദേശപ്രകാരമാണ് കേസെടുത്തതെന്ന് കോഴിക്കോട് കസബ പൊലീസ് പറഞ്ഞു.

മാധ്യമപ്രവർത്തകർ അപമര്യാദയായി പെരുമാറി എന്ന് കാണിച്ച് രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ സുരേഷ് കീച്ചമ്പ്രയുടെ മകൾ അലീഷ നൽകിയ പരാതിയിലാണ് നടപടി.മാധ്യമ പ്രവർത്തകരെ ആക്രമിച്ചതിന് ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ സുരേഷിനെതിരെ കെപിസിസി മുമ്പ് നടപടിയെടുത്തിരുന്നു.

കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട് ചേർന്ന കോൺഗ്രസിന്റെ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മുൻ ഡിസിസി പ്രസിഡന്റ് യു.രാജീവിന്റെ നേതൃത്വത്തിൽ മർദിച്ചത്. യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്തി എന്നാരോപിച്ചായിരുന്നു മർദനം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP