Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓട്ടോറിക്ഷയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡ്രൈവർക്ക് കഠിന തടവും പിഴയും

ഓട്ടോറിക്ഷയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡ്രൈവർക്ക് കഠിന തടവും പിഴയും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സ്‌കൂൾ ട്രിപ്പിൽ ഓട്ടോറിക്ഷയിൽ വെച്ച് വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിയായ ഡ്രൈവർ വിത്സന് ആറ് വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി. 2015ലാണ് കേസിനാസ്പദമായ സംഭവം. ഐപിസി 506, പോക്സോ നിയമം 7, 8 വകുപ്പുകൾ പ്രകാരമാണ് പുത്തൂർ സ്വദേശിയായ വിത്സന് കോടതി ശിക്ഷ വിധിച്ചത്.

യാത്രാമധ്യേ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ നിയമപ്രകാരം 5 വർഷം കഠിന തടവും 50000 രൂപ പിഴയടക്കുന്നതിനും പുറമെ ഐപിസി 506 പ്രകാരം ഒരു വർഷത്തെ കഠിന തടവും പതിനായിരം രൂപ പിഴയടക്കുന്നതിന്നും ആണ് ശിക്ഷിച്ചത്. പിഴയടക്കാതിരുന്നാൽ 6 മാസം കൂടി തടവു ശിക്ഷ നീളും.ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതിയാകും.

പിഴ തുക പെൺകുട്ടിക്ക് നൽകും. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ഓട്ടോറിക്ഷ ഡ്രൈവർ മാതൃകയാകണമെന്ന വാദം അംഗീകരിച്ചു കൊണ്ടാണ് വിധി പ്രഖ്യാപനം. പ്രോസിക്യൂഷൻ തെളിവിലേക്ക് 6 സാക്ഷികളെ വിസ്തരിക്കുകയും 9 രേഖകൾ ബോധിപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ.പി. അജയ് കുമാറാണ് ഹാജരായത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP