Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റേഷൻകടയിൽ നിന്ന് വാങ്ങിയ അരിച്ചാക്കിൽ ചത്ത പാമ്പിനെ കണ്ടെന്ന വാർത്ത തെറ്റ്; അന്വേഷണത്തിൽ കണ്ടെത്തിയത് മറിച്ചെന്ന് മന്ത്രി ജി.ആർ.അനിൽ

റേഷൻകടയിൽ നിന്ന് വാങ്ങിയ അരിച്ചാക്കിൽ ചത്ത പാമ്പിനെ കണ്ടെന്ന വാർത്ത തെറ്റ്; അന്വേഷണത്തിൽ കണ്ടെത്തിയത് മറിച്ചെന്ന് മന്ത്രി ജി.ആർ.അനിൽ

മറുനാടൻ മലയാളി ബ്യൂറോ

നെടുമങ്ങാട്: വയനാട് മാനന്തവാടി ആദിവാസി ഊരിലെ റേഷൻ കടയിൽ നിന്നും വാങ്ങിയ അരിച്ചാക്കിൽ ചത്ത പാമ്പിനെ കണ്ടെന്ന വാർത്ത ശരിയല്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ. സംസ്ഥാന ഭക്ഷ്യ ഗോത്രവർഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മ ഭാസുരയുടെ തിരുവനന്തപുരം ജില്ലാതല ഉത്ഘാടനം നെടുമങ്ങാട് പഴകുറ്റിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംഭവ സ്ഥലം സന്ദർശിക്കുകയും ചത്ത പാമ്പിനെ കണ്ട ചാക്കിലെ അരി വീട്ടുകാർ ഭക്ഷിച്ചിട്ടില്ലെന്നും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം കുമാരി എം.വിജയ ലക്ഷ്മി പറഞ്ഞു. സിവിൽ സപ്ലൈസിന്റെ കീഴിലെ അരിചാക്കല്ല അതെന്നും അന്വേഷണത്തിൽ നിന്നും കണ്ടെത്തിയതായും അവർ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP