Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാണാതായ പ്രവാസി റിസോർട്ടിൽ; കണ്ടെത്തിയത് 33 കാരനായ സജു മാത്യുവിനെ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാണാതായ പ്രവാസി റിസോർട്ടിൽ; കണ്ടെത്തിയത് 33 കാരനായ സജു മാത്യുവിനെ

അനീഷ് കുമാർ

മട്ടന്നൂർ:ഗൾഫിൽനിന്ന് കണ്ണൂരിൽ വിമാനമിറങ്ങിയശേഷം കാണാതായ ശ്രീകണ്ഠാപുരം ഏരുവേശി സ്വദേശിയായ യുവാവിനെ വയനാട് ബത്തേരിയിലെ റിസോർട്ടിൽ കണ്ടെത്തി. ഏരുവേശി അമ്പഴത്തുംചാലിലെ കുന്നേൽ സജു മാത്യുവിനെയാണ് (33) കണ്ടെത്തിയത്.

കാണാതായെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് കുടിയാന്മല എസ്‌ഐ നിബിൻ ജോയിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.കഴിഞ്ഞ എട്ടിന് രാത്രി ഷാർജയിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ സജു മാത്യുവിനെ കാണാതാവുകയായിരുന്നു.

വിമാനത്താവളത്തിലെ നിരീക്ഷണ ക്യാമറയിൽ ഇയാൾ പുറത്തുവന്ന് ഒരു കാറിൽ കയറുന്ന ദൃശ്യം ലഭിച്ചിരുന്നു. ഈ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മേപ്പാടി സ്വദേശിനിയാണ് ആർ.സി ഉടമയെന്ന് കണ്ടെത്തി. ഇവരുടെ മകനിൽനിന്ന് ശരത്ത് എന്നയാൾ കാർ ഓടിക്കാൻ വാങ്ങിയതായിരുന്നു. ശരത്ത് സജുമാത്യുവിന്റെ സുഹൃത്താണ്.

ഈ കാറിലാണ് സജു ബത്തേരിയിലെത്തിയത്. അവിടെ റിസോർട്ടിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. വീട്ടിലേക്ക് മടങ്ങാൻ താൽപ്പര്യമില്ലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. എങ്കിലും പരാതിയും കേസുമുള്ളതിനാൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP