Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടൂറിസം ജീവനക്കാർക്ക് പലിശ രഹിത വായ്പാ പദ്ധതി; പതിനായിരം രൂപയ്ക്ക് വരെ അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടലിന്റെ പ്രവർത്തനം തുടങ്ങി എന്ന് മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം ജീവനക്കാർക്ക് പലിശ രഹിത വായ്പാ പദ്ധതി; പതിനായിരം രൂപയ്ക്ക് വരെ അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടലിന്റെ പ്രവർത്തനം തുടങ്ങി എന്ന് മന്ത്രി മുഹമ്മദ് റിയാസ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ടൂറിസം ജീവനക്കാർക്ക് ആശ്വാസമേകി സംസ്ഥാന സർക്കാരിന്റെ പലിശ രഹിത വായ്പ പദ്ധതി. പതിനായിരം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കുന്ന റിവോൾവിങ് ഫണ്ടിന് അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചതായി സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്ദ് റിയാസ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഗുണഭോക്താക്കൾക്ക് ഈട് നൽകാതെയാണ് പതിനായിരം രൂപ വരെ വായ്പ ലഭിക്കുന്നത്. താത്പ്പര്യമുള്ളവർ പേര്, ഇമെയിൽ ഐഡി, വിലാസം, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ലോഗിൻ വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ നൽകി www.keralatourism.org/revolving-fund എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്താണ് അപേക്ഷ നൽകേണ്ടത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ടൂറിസം ജീവനക്കാർക്ക് 10,000 രൂപ വരെ പലിശരഹിത വായ്പ.റിവോൾവിങ് ഫണ്ട് ഓൺലൈൻ പോർട്ടൽ ആരംഭിച്ചു..കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് ടൂറിസം മേഖലയിലെ ജീവനക്കാർക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ റിവോൾവിങ് ഫണ്ടിന് അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടൽ പ്രവർത്തനം ആരംഭിച്ചു.

സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് പേർക്ക് തൊഴിൽ നൽകുന്ന ടൂറിസം വ്യവസായത്തെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് സംസ്ഥാന സർക്കാർ റിവോൾവിങ് ഫണ്ട് രൂപീകരിച്ചത്. തുടക്കത്തിൽ പത്ത് കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. സ്‌കീമിന് കീഴിൽ ഗുണഭോക്താക്കൾക്ക് ഈട് നൽകാതെ 10,000 രൂപ വരെ വായ്പ ലഭിക്കും.

ഒരു വർഷത്തെ മൊറട്ടോറിയം കാലാവധി കഴിഞ്ഞ് രണ്ട് വർഷത്തിനകം വായ്പ തിരിച്ചടയ്ക്കണം.താൽപ്പര്യമുള്ളവർ പേര്, ഇമെയിൽ ഐഡി, വിലാസം, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ലോഗിൻ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകി www.keralatourism.org/revolving-fund എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം.ട്രാവൽ ഏജൻസികൾ, ടൂറിസ്റ്റ് ടാക്‌സി സർവീസുകൾ, ഹൗസ്‌ബോട്ടുകൾ, ഷിക്കാര ബോട്ടുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, റസ്റ്റോറന്റുകൾ, സർവീസ് വില്ലകൾ, ടൂറിസ്റ്റ് ഫാമുകൾ, ആയൂർവേദ സ്പാകൾ, അഡ്വഞ്ചർ ടൂറിസം സംരംഭങ്ങൾ, ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴിലുള്ള മൈക്രോ യൂണിറ്റുകൾ, ലൈസൻസുള്ള ടൂർ ഗൈഡുമാർ, കലാ, ആയോധന കലാ സംഘങ്ങൾ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരെ സഹായിക്കുന്നതിനാണ് റിവോൾവിങ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്.

ഗുണഭോക്താക്കൾ കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെയോ ടൂറിസവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അംഗീകൃത സംഘടനയുടെയോ അംഗത്വമുള്ള സ്ഥാപനത്തിലായിരിക്കണം ജോലി ചെയ്യേണ്ടത്.ഉദ്ഘാടന പരിപാടിയിൽ വി.കെ. പ്രശാന്ത് എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ, കൗൺസിലർ ഡോ.റീന കെ.എസ്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ.രൂപേഷ്‌കുമാർ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു എന്നിവർ പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP