Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202208Saturday

കോവിഡിനു ശേഷം ഇന്ത്യയിൽ നിന്ന് യുഎസിലേയ്ക്കുള്ള ആദ്യ ഗ്രൂപ്പ് ടൂർ കൊച്ചിയിൽ നിന്നും പറന്നു; യാത്ര സംഘടിപ്പിച്ചത് ഔട്ട്ബൗണ്ട് ടൂർ ഓപ്പറേറ്ററായ സോമൻസ്

കോവിഡിനു ശേഷം ഇന്ത്യയിൽ നിന്ന് യുഎസിലേയ്ക്കുള്ള ആദ്യ ഗ്രൂപ്പ് ടൂർ കൊച്ചിയിൽ നിന്നും പറന്നു; യാത്ര സംഘടിപ്പിച്ചത് ഔട്ട്ബൗണ്ട് ടൂർ ഓപ്പറേറ്ററായ സോമൻസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 70 വയസ്സുള്ള അനന്ത കമ്മത്തും 4 വയസ്സുകാരൻ ജോൺ ഫ്രാങ്ക്ലിനുമുൾപ്പെട്ട 24 അംഗ കേരളീയ സംഘം വെള്ളിയാഴ്ച വെളുപ്പിന് ചരിത്രം കുറിച്ചു. 2020 മാർച്ചിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മൂലം വന്ന അന്താരാഷ്ട്ര യാത്രാ വിലക്കുകൾ നീങ്ങിയതിനു ശേഷം ഇതാദ്യമായി ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കു പോയ യാത്രാസംഘത്തിലെ അംഗങ്ങളായിരുന്നു അവർ - 13 പുരുഷന്മാർ, 9 സ്ത്രീകൾ, രണ്ട് കുട്ടികൾ. നെടുമ്പാശ്ശേരിയിൽ നിന്ന് ദോഹ വഴി ന്യൂയോർക്കിലേയ്ക്ക് പറന്ന ഖത്തർ എയർവേയ്സിന്റെ ക്യൂആർ 517/701 ഫ്ളൈറ്റിലാണ് സംഘം 15 ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പോയതെന്ന് ചരിത്രം കുറിച്ച ഈ ഗ്രൂപ്പ് ടൂർ സംഘടിപ്പിച്ച കേരളത്തിലെ മുൻനിര ഔട്ട്ബൗണ്ട് ടൂർ ഓപ്പറേറ്ററായ സോമൻസ് എംഡി എം കെ സോമൻ പറഞ്ഞു. സംഘം ന്യൂയോർക്ക്, ഫിലഡെൽഫിയ, പെൻസിൽവാനിയ, വാഷിങ്ടൺ ഡിസി, നയാഗ്ര, സാൻഫ്രാൻസിസ്‌കോ, ലോസ്ഏഞ്ചൽസ്, ലാസ് വേഗസ് എന്നിവിടങ്ങൾ സന്ദർശിക്കും. 'കോവിഡിനു ശേഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ആദ്യത്തെ ഔട്ട്ബൗണ്ട് ടൂർ മാത്രമല്ല അമേരിക്കയിലേയ്ക്ക് ലോകത്തിന്റെ എവിടെ നിന്നുമുള്ള ആദ്യത്തെ ഇൻബൗണ്ട് ടൂർ കൂടിയാണിതെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്,' സോമൻ കൂട്ടിച്ചേർത്തു.

കോവിഡ് കാലം മുഴുവൻ ഇത്തരമൊരു അവസരത്തിന് കാതോർക്കുകയായിരുന്നുവെന്നും അങ്ങനെയാണ് തയ്യാറെടുപ്പുകൾ പെട്ടെന്ന് പൂർത്തിയാക്കി ഈ അസുലഭ മുഹൂർത്തത്തിൽ കേരളത്തിന് അഭിമാനമേകാൻ കഴിഞ്ഞതെന്നും സോമൻ പറഞ്ഞു. ഗ്രൂപ്പിന് ആത്മവിശ്വാസമേകാൻ ഒരു വനിതയാണ് - സോമൻസിന്റെ ഡയറക്ടർ കൂടിയായ ജീനാ ഫെർണാണ്ടസ് - സംഘത്തിന് നേതൃത്വം നൽകുന്നതെന്ന സവിഷേതയുമുണ്ട്. സംഘത്തിലെ 24 പേരിൽ 22 പേരും ആദ്യമായാണ് അമേരിക്ക സന്ദർശിക്കുന്നതെന്ന് ജീനാ ഫെർണാണ്ടസ് പറഞ്ഞു.

കോവിഡിനു ശേഷം യൂറോപ്പ്, ഗൾഫ്, റഷ്യ മേഖലകൾ തുറന്നപ്പോഴും അവിടങ്ങളിലേയ്ക്കുള്ള ടൂറുകൾ ഓപ്പറേറ്റ് ചെയ്യാൻ സോമൻസ് മുൻനിരയിലുണ്ടായിരുന്നു. യൂറോപ്പിലേയ്ക്ക് ദക്ഷിണേന്ത്യയിൽ നിന്നു പോയ ആദ്യസംഘവും രാജ്യത്തു നിന്നുള്ള രണ്ടാം സംഘവുമായിരുന്നു സോമൻസിന്റേത്. ഒക്ടോബർ 18നാണ് 32 പേരുടെ ഈ സംഘം യൂറോപ്പിലേയ്ക്കു പോയത്. ഒക്ടോബർ 30ന് ്30 പേരുടെ സംഘം റഷ്യയിലേയ്ക്കും പോയി. എന്നാൽ യുഎസിലേയ്ക്ക് യാത്ര ആരംഭിക്കാൻ പരിമിതകളുണ്ടായിരുന്നു വെന്ന് സോമൻ പറഞ്ഞു. അമേരിക്കൻ കോൺസുലേറ്റുകൾ വിസ നൽകി തുടങ്ങിയിരുന്നില്ല. നിലവിൽ വിസയുള്ളവർക്കു മാത്രമേ ഇപ്പോൾ യാത്ര സാധ്യമായിരുന്നുള്ളു. എന്നാൽ സോമൻസിന്റെ മാർക്കറ്റിങ് ടീമും ദീർഘകാല ക്ലയന്റ്സും പെട്ടെന്നു തന്നെ സന്ദർഭത്തിനൊത്തുയർന്നാണ് ഈ ആദ്യടൂർ സാധ്യമാക്കിയതെന്ന് സോമൻ പറഞ്ഞു. ഇവരിൽ പലരും 2020-ൽ തന്നെ വിസ ലഭിച്ച് അവരുടെ ആദ്യ യുഎസ് യാത്രയ്ക്ക് കാത്തിരിക്കുകയായിരുന്നു.

ഈ ഡിസംബറിൽ 25 വർഷം പൂർത്തിയാക്കുന്ന സോമൻസ് കോവിഡിനു ശേഷമുള്ള ഈ ആദ്യടൂറുകളെ തുടർന്ന് ഒട്ടേറെ ഔട്ട്ബൗണ്ട് ടൂറുകൾക്ക് ഒരുങ്ങിക്കഴിഞ്ഞു. നവംബർ 20ന് 35 പേരുടെ സംഘം റഷ്യയിലേയ്ക്കും 21ന് 21 പേരുടെ സംഘം യൂറോപ്പിലേയ്ക്കും പോകും. അതേ സമയം ദുബായ് സെക്ടറിൽ കമ്പനി ഏറെ ടൂറുകൾ ഇതിനകം നടത്തിക്കഴിഞ്ഞു. ഈ മേഖലയിലെ അടുത്ത പാക്കേജ് യാത്രകൾ നവംബർ 14, ഡിസംബർ 2, 18, 25 ജനുവരി 10, 17, 24, ഫെബ്രുവരി 11 എന്നീ തീയതികളിൽ പുറപ്പെടും.

ഈ മേഖലയിലുള്ളവരുടെ ഭയം ഇല്ലാതാക്കാനും എല്ലാവർക്കും ആത്മവിശ്വാസം പകരാനും എത്രയും വേഗത്തിൽ ലോകം മുഴുവനും പൂർവസ്ഥിതിയിലെത്താനുമുള്ള തങ്ങളുടെ ചെറിയ സംഭാവനയാണ് ഈ ആദ്യ ടൂറുകളെന്ന് സോമൻ പറഞ്ഞു. ഈ രംഗത്തെ മുൻനിര സ്ഥാപനമെന്ന നിലയിൽ ഇത് തങ്ങളുടെ ഉത്തരവാദിത്തമായി കണ്ടു. ആതിഥേയ, യാത്രാ വ്യവസായം ഏറ്റവുമധികം ആളുകൾ ജോലി ചെയ്യുന്ന മേഖലകളിലൊന്നാണ്. അത് പൂർവസ്ഥിതിയിലാകേണ്ടത് നിർണായകമാണ്. കൂടുതൽ പേർ യാത്ര ചെയ്യുകയും കൂടുതൽ പേർക്ക് അവരുടെ തൊഴിലുകൾ തിരിച്ചു കിട്ടുകയും ചെയ്യണം. ഓപ്പറേഷൻസ് ഇല്ലാതിരുന്ന സമയത്തം പകുതിയിലേറെപ്പേരെ തങ്ങൾ ജോലിയിൽ നിലനിർത്തിയെന്ന് ജീനാ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു. എല്ലാവരും വിപണികൾ തുറക്കുന്നത് ഉന്നം വെച്ചിരുന്നു. എത്രയും വേഗം ഈ ദിവസം വന്നെത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു, ജീന പറഞ്ഞു.

ഇക്കാര്യത്തിൽ തങ്ങളുടെ സ്ഥിരം കസ്റ്റമേഴ്സിന്റെ നിലപാടും ഏറെ നിർണായകമായെന്ന് സോമൻ പറഞ്ഞു. അവർ ഞങ്ങളിലർപ്പിച്ച വിശ്വാസമാണ് ഈ ആദ്യടൂറുകൾ ഓപ്പറേറ്റ് ചെയ്യാൻ പ്രചോദനമായത്. ഓപ്പറേൻസ് ആരംഭിക്കുന്നതിനു വളെര മുമ്പു തന്നെ കസ്റ്റമേഴ്സ് സ്ഥിരമായി ഫോൺ ചെയ്ത് എന്നാണ് അടുത്ത ടൂർ തുടങ്ങുന്നതെന്ന് ചോദിച്ചു കൊണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP