Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

'അന്തരം' ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിലേക്ക്; ഫോട്ടോ ജേണലിസ്റ്റ് പി.അഭിജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലെ നായിക ട്രാൻസ് വുമൺ നേഹ

'അന്തരം' ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിലേക്ക്; ഫോട്ടോ ജേണലിസ്റ്റ് പി.അഭിജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലെ നായിക ട്രാൻസ് വുമൺ നേഹ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജ്യത്തെ ശ്രദ്ധേയമായ ജയ്പൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ മത്സരവിഭാഗത്തിലേക്ക് ഫോട്ടോ ജേർണലിസ്റ്റ് പി .അഭിജിത്ത് സംവിധാനം ചെയ്ത അന്തരം തെരഞ്ഞെടുത്തു. വിവിധ ഭാഷകളിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങളാണുള്ളത്. അതിലൊന്നാണ് അന്തരം.

ഇന്ത്യയ്ക്ക് പുറമെ ചൈന,ജപ്പാൻ, റഷ്യ, സ്വിറ്റ്‌സർലന്റ്, ജർമ്മനി,നെതർലന്റ്, കാനഡ, ബ്രസീൽ, പോർച്ചുഗൽ,കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും പതിനാലാമത് ജയ്പൂർ ഇന്റർനാഷണൽ ഫെസ്റ്റിവെലിൽ(ജെ ഐ എഫ് എഫ്- 2022) അരങ്ങേറും. 2022 ജനുവരി 7 മുതൽ 11 വരെയാണ് ജയ്പൂർ ഇന്റർനാഷണൽ ഫെസ്റ്റിവെൽ നടക്കുന്നത്.

ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തിൽ ആദ്യമായി നായികയാകുന്ന 'അന്തരം' ഗ്രൂപ്പ് ഫൈവ് എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ ജോജോ ജോൺ ജോസഫ്, പോൾ കൊള്ളന്നൂർ, ജോമിൻ വി ജിയോ, രേണുക അയ്യപ്പൻ, എ ശോഭില എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

എ.മുഹമ്മദാണ് ഛായാഗ്രാഹകൻ. കോൾഡ് കേസ്, എസ് ദുർഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ നായരാണ് ചിത്രത്തിലെ നായകൻ. 'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാൻസ് ആക്റ്റിവിസ്റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.ട്രാൻസ്ജൻഡർ സമൂഹത്തിന്റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് അന്തരമെന്ന് സംവിധായകൻ പി. അഭിജിത്ത് പറഞ്ഞു.

ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാൻസ്ജൻഡർ സമൂഹത്തിന്റെ സോഷ്യൽ പൊളിറ്റിക്‌സും പറയുന്നു. ട്രാൻസ്‌ജെൻഡർ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേയനായ ഫോട്ടോ ജേർണലിസ്റ്റാണ് പി അഭിജിത്ത്.

രാജീവ് വെള്ളൂർ, ഗിരീഷ് പെരിഞ്ചേരി, എൽസി സുകുമാരൻ, വിഹാൻ പീതാംബരൻ, കാവ്യ, ദീപാറാണി, ലയ മരിയ ജയ്‌സൺ, സിയ പവൽ, പൂജ, മുനീർഖാൻ, ജോമിൻ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുൽരാജീവ്, ബാസിൽ. എൻ ,ഹരീഷ് റയറോം, ജിതിൻരാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ബാനർ-ഗ്രൂപ്പ് ഫൈവ് എന്റർടെയ്ന്മെന്റ്‌സ്, സംവിധാനം- പി. അഭിജിത്ത്. സഹനിർമ്മാതാക്കൾ- ജസ്റ്റിൻ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ, എഡിറ്റിങ്- അമൽജിത്ത്, അസോസിയേറ്റ് ഡയറക്ടർ- മനീഷ് യാത്ര, പശ്ചാത്തല സംഗീതം - പാരീസ് വി ചന്ദ്രൻ,സൗണ്ട് ഡിസൈൻ- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്റ്, കളറിസ്റ്റ്- സാജിത് വി പി, ഗാനരചന-അജീഷ് ദാസൻ, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാർ, കാസ്റ്റിങ് ഡയറക്ടർ- ശ്രീജിത്ത് സുന്ദരം,

മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്തു, ക്യാമറ അസോസിയേറ്റ്- ചന്തു മേപ്പയ്യൂർ, സച്ചിൻ രാമചന്ദ്രൻ,ക്യാമറ അസിസ്റ്റന്റ്- വിപിൻ പേരാമ്പ്ര, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്- രാഹുൽ എൻ.ബി, വിഷ്ണു പ്രമോദ്, ഗഫർ ഹരീഷ് റയറോം, കലാസംവിധാനം-പി ഗൗതം, പി ദേവിക, പി ആർ ഒ- പി ആർ സുമേരൻ, പ്രൊഡക്ഷൻ മാനേജർ- പി. അൻജിത്ത്, ലൊക്കേഷൻ മാനേജർ- ഷാജി മൈത്രി, ക്രിയേറ്റീവ് സപ്പോർട്ട്- എ സക്കീർഹുസൈൻ, സ്റ്റിൽസ്-കെ വി ശ്രീജേഷ്, എബിൻ സോമൻ, ടൈറ്റിൽ കെൻസ് ഹാരിസ്, ഡിസൈൻസ്- അമീർ ഫൈസൽ, സബ് ടൈറ്റിൽസ്- എസ് മുരളീകൃഷ്ണൻ, ലീഗൽ അഡൈ്വസർ- പി ബി റിഷാദ്, മെസ് കെ വസന്തൻ,ഗതാഗതം- രാഹുൽ രാജീവ്, പ്രണവ് എന്നിവരാണ് അന്തരത്തിന്റെ അണിയറപ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP