Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം:ചർച്ച പരാജയം; നവംബർ 5 ലെ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് യൂണിയനുകൾ

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം:ചർച്ച പരാജയം; നവംബർ 5 ലെ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് യൂണിയനുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയം. ശനിയാഴ്ച വീണ്ടും ചർച്ച നടത്തും. നവംബർ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകൾ അറിയിച്ചു.

ചർച്ചയിൽ യൂണിയനുകൾ യോജിച്ച് സമർപ്പിച്ച മാസ്റ്റർ സ്‌കെയിൽ അംഗീകരിച്ചില്ലെന്ന് യൂണിയനുകൾ പറഞ്ഞു. പത്തുശതമാനം പ്രൊമോഷൻ നൽകാമെന്ന് മാനേജ്മെന്റ് നിലപാടെടുത്തു. എന്നാൽ ഇത് പറ്റില്ലെന്ന് യൂണിയനുകളും നിലപാടെടുത്തു.

പ്രസവ അവധിയുൾപ്പെടെയുള്ള വിഷയങ്ങളിൽ യൂണിയൻ നിലപാട് മാനേജ്മെന്റ് അംഗീകരിച്ചു. ഡ്രൈവർമാർക്ക് പ്രത്യേക അലവൻസ് പരിഗണിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. സർക്കാരിലേക്ക് പോയ 17 ലക്ഷം ഗ്രാറ്റുവിറ്റി വേണമെന്ന ട്രേഡ് യൂണിയൻ നിലപാട് മാനേജ്മെന്റ് അംഗീകരിച്ചില്ല.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP