Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ വ്യാജമരുന്ന് വിൽക്കുന്നില്ല; നിലവാരം കുറഞ്ഞ മരുന്ന് നാമമാത്രമെന്നും ആരോഗ്യമന്ത്രി

കേരളത്തിൽ വ്യാജമരുന്ന് വിൽക്കുന്നില്ല; നിലവാരം കുറഞ്ഞ മരുന്ന് നാമമാത്രമെന്നും ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ വ്യാജമരുന്ന് വിൽക്കുന്നില്ലെന്ന് മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് വിൽക്കുന്നതിൽ നിലവാരം കുറഞ്ഞ മരുന്ന് നാമമാത്രമാണെന്നും അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.

സംസ്ഥാനത്ത് ഒരു സമയം 2.5 ലക്ഷം ബാച്ച് മരുന്നാണ് വരുന്നത്. ഇവയുടെ മുഴുവനും ഗുണനിലവാരം സമയബന്ധിതമായി പരിശോധിക്കാനുള്ള ആൾബലവും അനുബന്ധസൗകര്യങ്ങളുമില്ല. ഒരു ബാച്ച് പരിശോധിക്കാൻ മൂന്നു മുതൽ 20 ദിവസം വരെ വേണ്ടിവരും.

അതുകൊണ്ടാണ് ക്രമരഹിത പരിശോധന നടത്തുന്നത്. നിലവിൽ മൂന്നു ലാബാണ് മരുന്ന് പരിശോധനക്കുള്ളത്. ഇവിടെ ഒരു മാസം കൊണ്ട് 115 ബാച്ച് സാമ്പിളാണ് പരിശോധിക്കുന്നത്. ഡ്രഗ് കൺട്രോളർമാരുടെ അധിക തസ്തികകൾ സൃഷ്ടിക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP