Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴഭീതി വിട്ടൊഴിയാതെ കുമരംപുത്തൂർ; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മഴഭീതി വിട്ടൊഴിയാതെ കുമരംപുത്തൂർ; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കുമരംപുത്തൂർ പൊതുവപ്പാടം ഭാഗത്ത് അതിശക്തമായ മഴയാണുണ്ടായതോടെ ഭീതി വിട്ടൊഴിയാതെ നാട്ടുകാർ. മഴ സാധ്യത കണക്കിലെടുത്ത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. കാരാപ്പാടം സ്‌കൂളിലേക്ക് തൊണ്ണൂറ്റി എട്ടുപേരാണ് കരുതലിന്റെ ഭാഗമായി എത്തിയത്. പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് തഹസിൽദാർ അറിയിച്ചു.

മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ രാത്രി തന്നെ ഏതാനും വീട്ടുകാർ സമീപത്തെ മദ്രസയിൽ അഭയം തേടിയിരുന്നു. കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കാരപ്പാടം എഎൽപി സ്‌കൂളിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങിയിട്ടുണ്ട്. മലവെള്ള പാച്ചിൽ ഭീഷണിയുള്ള വീട്ടുകാരെ പൂർണമായും ക്യാംപിലേക്ക്മാറ്റുമെന്ന് തഹസിൽദാർ പറഞ്ഞു. കാരാപ്പാടം നിന്ന് പതിനാലും പൊതുവപ്പാടത്ത് നിന്ന് പതിനാറും കുടുംബങ്ങളെയാണ് നിലവിൽ മാറ്റിപ്പാർപ്പിച്ചത്.

മലയോര മേഖലകളിൽ മഴയുടെ ഭീഷണി ഒഴിഞ്ഞിട്ടില്ല. ഏത് സമയത്തും ഉരുൾപൊട്ടലിനോ മലവെള്ള പാച്ചിലിനോയുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം പൊതുവപ്പാടത്ത് അതിശക്തമായ മലവെള്ളപ്പാച്ചിലുണ്ടായപ്പോൾ ആദ്യം ഉരുൾപൊട്ടിയെന്നാണ് കരുതിയത്.കുട്ടികളെയും പ്രായമായവരെയും കൂട്ടി സമീപത്തെ മദ്രസയിൽ അഭയം തേടുകയായിരുന്നു. പ്രദേശത്തുള്ള ഏതാനും കുടുംബങ്ങൾ ബസു വീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. മറ്റുള്ളവരെയാണ് ക്യാംപുകളിലേക്ക് എത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP