Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊക്കയാർ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ല: ജില്ലാ കലക്ടർ

കൊക്കയാർ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ല: ജില്ലാ കലക്ടർ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച കൊക്കയാർ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടർ ഷീബാ ജോർജ്. കഴിഞ്ഞ ദിവസം വ്യാപക ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. പ്രത്യേക സ്ഥലം കണ്ടെത്തി ആളുകളെ പുനരധിവസിപ്പിക്കാൻ പദ്ധതി തയ്യാറാക്കുമെന്നും കലക്ടർ പറഞ്ഞു.

അതേസമയം, മഴ ദുരിതംവിതച്ച കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി പ്രദേശങ്ങളിലും തൊടുപുഴയിലും വീണ്ടും കനത്ത മഴ തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, വയനാട് ജില്ലകളിൽ ഇടിമിന്നലോടുകൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.

നാൽപ്പത് കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ലക്ഷദ്വീപിന് സമീപം ചക്രവാത ചുഴി തുടരുകയാണ്. കിഴക്കൻകാറ്റ് ശക്തിപ്പെട്ടതിനാൽ അടുത്ത ബുധനാഴ്ചവരെ ശക്തമായ മഴക്കും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP