Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീതി നിർവഹണത്തിലും ജനങ്ങൾക്ക് കൈത്താങ്ങുമായി ഷാനിദ; ഇതാ വേറിട്ടൊരു പഞ്ചായത്തു മെമ്പർ

നീതി നിർവഹണത്തിലും ജനങ്ങൾക്ക് കൈത്താങ്ങുമായി ഷാനിദ; ഇതാ വേറിട്ടൊരു പഞ്ചായത്തു മെമ്പർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നീതി നിർവഹണത്തിൽ പൊലീസിനും നാട്ടുകാർക്കും ഒരുപോലെ സഹായകരമാകുന്ന പൊതുപ്രവർത്തന രീതി നടപ്പാക്കി ഒരു പഞ്ചായത്ത് മെമ്പർ. വാഴൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ വനിതാ മെമ്പറായ ഷാനിദ അഷറഫാണ് തന്റെ പ്രവർത്തന പരിധിയിൽ പെട്ട വാർഡിലെ പൊതുജനങ്ങൾക്ക് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ഇടപെടലുകൾക്ക് സഹായവുമായി രംഗത്ത് എത്തിയത്.

പഞ്ചായത്ത് വാർഡിന്റെ പരിധിയിൽ ഉൾപ്പെട്ട പ്രദേശത്തെ ആർക്കെങ്കിലുമെതിരെ പരാതിയോ നിയമ നടപടികളോ ഉണ്ടായാൽ അതാത് വ്യക്തികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതിന് തന്റെ ഇമെയിൽ വിലാസത്തിലോ, വാട്ട്‌സ് ആപ്പിലൂടെയോ നോട്ടീസ് നൽകിയാൽ വാർഡ് മെമ്പർ നേരിട്ട് വ്യക്തികൾക്ക് വിവരം കൈമാറും.



പൊലീസിന്റെ ജോലി ഭാരം കുറയ്ക്കുന്നതിനും കള്ളക്കേസുകളിൽ കുടുങ്ങാതെ നാട്ടുകാർക്ക് നീതി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് തന്റെ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചതെന്ന് ഷാനിദ അഷ്‌റഫ് പറയുന്നു.

പന്ത്രണ്ടാം വാർഡിന്റെ പരിധി ഉൾക്കൊള്ളുന്ന കറുകച്ചാൽ പള്ളിക്കത്തോട് പൊലീസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് നീതി നിർവഹണത്തിൽ തന്റെ സേവനം ലഭ്യമാക്കാൻ ഷാനിദ തീരുമാനിച്ചത്. പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് രജിസ്റ്റർഡ് തപാലിൽ ഇത് സംബന്ധിച്ച അറിയിപ്പു നൽകിയിയിട്ടുണ്ട്. ഇപ്രകാരം ലഭിക്കുന്ന നോട്ടിസ് ഉടൻ തന്നെ എതിർകക്ഷിക്കോ, കുറ്റാരോപിതനോ നൽകുന്നതാണെന്നും ഷാനിദയുടെ കത്തിൽ ഉറപ്പുനൽകുന്നു.



യു.ഡി.എഫ് മുന്നണി സ്ഥാനാർത്ഥിയായി തുടർച്ചയായി മൂന്നു തവണയാണ് ഷാനിദ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. സഹകരണ ബാങ്ക് ജീവനക്കാരനായ അഷറഫാണ് ഭർത്താവ്. മെഡിക്കൽ വിദ്യാർത്ഥിയായ ആഷിക്, ഡിഗ്രി വിദ്യാർത്ഥിനിയായ ആഷ്‌ന എന്നിവരാണ് മക്കൾ.


സംസ്ഥാനത്തെ എല്ലാ വാർഡ്മെമ്പർമാരും, കൗൺസിലർമാരും ഈ മാതൃക സ്വീകരിച്ചാൽ കള്ളക്കേസുകൾ ഒഴിവാക്കുവാനും, പൊലീസിന് ജോലിഭാരം കുറക്കുവാനും വളരെ സഹായകമാകുമെന്ന് പൊതുപ്രവർത്തകർ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP