Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാടകയ്‌ക്കെടുത്ത വാഹനങ്ങൾ മറിച്ചുവിറ്റെന്ന് കേസ്; രണ്ടാം പ്രതി അറസ്റ്റിൽ

വാടകയ്‌ക്കെടുത്ത വാഹനങ്ങൾ മറിച്ചുവിറ്റെന്ന് കേസ്; രണ്ടാം പ്രതി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വാടകയ്ക്ക് വാഹനങ്ങൾ എടുത്തിട്ട് ഉടമയറിയാതെ വ്യാജ വിൽപ്പന കരാറുണ്ടാക്കി വിൽക്കുകയും പണയം വെക്കുകയും ചെയ്യുന്ന സംഘത്തിലെ രണ്ടാം പ്രതി അറസ്റ്റിൽ. കായംകുളം വില്ലേജിൽ ചേരാവള്ളി മുറിയിൽ കളീയ്ക്കൽ പുത്തൻ വീട്ടിൽ അബ്ദുൾ ഖാദർ കുഞ്ഞിന്റെ മകൻ അബ്ദുൾ റഷീദാണ് (38) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

കീരിക്കാട് കണ്ണമ്പള്ളിഭാഗം വേലിയയ്യത്ത് വീട്ടിൽ ഇല്ല്യാസ് കുഞ്ഞിന്റെ ടൊയോട്ടാ ക്വാളിസ് വാഹനം കുറച്ചു ദിവസത്തെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്ത ശേഷം പുതിയകാവ് ചിറ്റുമൂലയിലുള്ള മറ്റൊരാൾക്ക് പണയം വെച്ച് 1,35,000 രൂപ കരസ്ഥമാക്കിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഈ കേസിലെ ഒന്നാം പ്രതിയായ വള്ളികുന്നത്ത് കായംകുളം എംഎസ്എം സ്‌കൂളിന് സമീപം പട്ടന്റയ്യത്ത് വീട്ടിൽ മുഹമ്മദ് സഫിയാൻ ഒളിവിലാണ്.

കായംകുളം ഹോബി തീയറ്ററിന് വടക്ക് വശത്ത് നിന്ന് രണ്ട് എയ്‌സ് വാഹനങ്ങൾ പണയത്തിനെടുത്ത് പത്തനാപുരത്തും, കരുനാഗപ്പള്ളിയിലുമായി പണയം വെച്ചതുമുൾപ്പെടെ നിരവധി പരാതികൾ ഇവർക്കെതിരെയുണ്ട്. ഉടമയറിയാതെ വ്യാജ വിൽപ്പന കരാറുണ്ടാക്കിയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ വ്യാപകമാകുന്നതായും സമാന രീതിയിൽ കുറ്റകൃത്യം നടത്തുന്ന ഒരു റാക്കറ്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും കായംകുളം സിഐ മുഹമ്മദ് ഷാഫി അറിയിച്ചു. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ, എസ് ഐ ആനന്ദ് കൃഷ്ണൻ, എസ് ഐ നിയാസ്, എഎസ്‌ഐ. നവീൻകുമാർ, സിപിഒ. അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP