Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലഹരി ഇടപാടിനെ ചൊല്ലി തർക്കം; യുവാവിന്റെ തലയിൽ തോക്കു കൊണ്ടിടിച്ച 20കാരൻ അറസ്റ്റിൽ

ലഹരി ഇടപാടിനെ ചൊല്ലി തർക്കം; യുവാവിന്റെ തലയിൽ തോക്കു കൊണ്ടിടിച്ച 20കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: ലഹരി ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ എതിരാളിയുടെ തലയിൽ തോക്കു കൊണ്ടിടി്ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ക 20കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശി ജ്യുവൽ ജയിംസാണ് (20) അറസ്റ്റിലായത്. തലയ്ക്കു പരുക്കേറ്റ പിറവം സ്വദേശി ഷെൽട്ടൻ ഷാജിയെ (27) എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ്യുവലിനെതിരെ നരഹത്യാശ്രമത്തിനു കേസെടുത്തതായി സൗത്ത് പൊലീസ് അറിയിച്ചു.

പണം നൽകിയിട്ടും ലഹരിമരുന്നു നൽകാത്തതിനെ ചൊല്ലിയുള്‌ല തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. പനമ്പിള്ളിനഗറിലെ ഷോപ്പിങ് കോംപ്ലക്‌സിനു സമീപം ഇന്നലെ ഉച്ചയോടെയാണു സംഭവം. പണം നൽകിയിട്ടും ലഹരിമരുന്നു നൽകിയില്ലെന്നാരോപിച്ചാണു യുവാക്കൾ തമ്മിൽ തർക്കം ആരംഭിച്ചത്. തുടർന്ന് ഇതു സംഘട്ടനത്തിലേക്കു നീളുകയായിരുന്നു. ഇതിനിടെ ജ്യുവൽ തോക്ക് ചൂണ്ടി ഷെൽട്ടനെ ഭീഷണിപ്പെടുത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷെൽട്ടനെ പിന്നാലെയെത്തിയ ജ്യുവൽ തോക്കുകൊണ്ടു തലയ്ക്കടിച്ചു വീഴ്‌ത്തുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഓടിക്കൂടി. രക്ഷപ്പെടാൻ ജ്യുവൽ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ടു തടഞ്ഞുവച്ചു. പൊലീസ് സ്ഥലത്തെത്തി ജ്യുവലിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കലുണ്ടായിരുന്നത് എയർ പിസ്റ്റൾ ആണെന്നു സ്ഥിരീകരിച്ച പൊലീസ് ഇതെവിടെ നിന്നാണു വാങ്ങിയതെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. ഇരുവർക്കും ലഹരി സംഘങ്ങളുമായി അടുത്ത ബന്ധം ഉള്ളതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു മാസം മുൻപു കൊടൈക്കനാലിൽ നടത്തിയ ഇടപാടിൽ മാജിക് മഷ്‌റൂം എന്ന ലഹരിമരുന്നിനായി ജ്യുവൽ ഷെൽട്ടനു പണം നൽകിയിരുന്നു. ആദ്യം കുറച്ചു ലഹരിമരുന്നു നൽകിയതോടെ കൂടുതൽ ആവശ്യപ്പെട്ടു വീണ്ടും പണം നൽകി. എന്നാൽ പിന്നീടു ലഹരിമരുന്നു കിട്ടിയില്ല, പണം തിരികെ നൽകിയതുമില്ല. പണം ആവശ്യപ്പെട്ടുള്ള ജ്യുവലിന്റെ ഫോൺ വിളികൾ അവഗണിച്ചതോടെ ഷെൽട്ടനെ കുടുക്കാൻ മറ്റൊരു ഫോണിൽനിന്നു യുവതി എന്ന വ്യാജേന ചാറ്റ് ചെയ്യുകയും നേരിൽ കാണണം എന്നാവശ്യപ്പെട്ടു പനമ്പിള്ളിനഗറിലേക്കു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നു പൊലീസ് പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP