Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2022ലെ പൊതുഅവധികളിൽ തീരുമാനമായി; അവധി ദിനങ്ങൾ പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം

2022ലെ പൊതുഅവധികളിൽ തീരുമാനമായി; അവധി ദിനങ്ങൾ പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അടുത്ത വർഷത്തെ പൊതു അവധി ദിവസങ്ങളും നെഗോഷ്യബിൾ ഇൻട്രുമെന്റ്‌സ് ആക്ട് അനുസരിച്ചുള്ള അവധികളും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പൊതു അവധി ദിവസങ്ങൾ

ജനുവരി 26 റിപ്പബ്ലിക് ദിനം, മാർച്ച് 1 ശിവരാത്രി, ഏപ്രിൽ 14 പെസഹ വ്യാഴംഅംബേദ്കർ ജയന്തി, ഏപ്രിൽ 15 ദുഃഖവെള്ളിവിഷു, മെയ്‌ 2 ഈദ് ഉൽ ഫിത്ർ, ജൂലൈ 28 കർക്കടക വാവ്, ഓഗസ്റ്റ് 8 മുഹറം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 18 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 7 ഒന്നാം ഓണം, സെപ്റ്റംബർ 8 തിരുവോണം, സെപ്റ്റംബർ 9 മൂന്നാം ഓണം, സെപ്റ്റംബർ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ 4 മഹാനവമി, ഒക്ടോബർ 5 വിജയദശമി, ഒക്ടോബർ 24 ദീപാവലി. പുറമേ എല്ലാ ഞായറും രണ്ടാം ശനിയും പൊതു അവധി ദിവസങ്ങൾ ആയിരിക്കും.

രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ വരുന്ന അവധികൾ:

ജനുവരി 2 മന്നം ജയന്തി, ഏപ്രിൽ 17 ഈസ്റ്റർ, മെയ്‌ 1 മെയ്‌ ദിനം, ജൂലൈ 9 ബക്രീദ്, ഓഗസ്റ്റ് 28 അയ്യങ്കാളി ജയന്തി, സെപ്റ്റംബർ 10 ശ്രീനാരായണ ഗുരു ജയന്തിനാലാം ഓണം, ഒക്ടോബർ 2 ഗാന്ധി ജയന്തി, ഒക്ടോബർ 8 മിലാദ് ഇ ഷെറീഫ്, ഡിസംബർ 25 ക്രിസ്മസ്.

നിയന്ത്രിത അവധികൾ

മാർച്ച് 12 അയ്യ വൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് 11 ആവണി അവിട്ടം, സെപ്റ്റംബർ 17 വിശ്വകർമ ദിനം.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് അനുസരിച്ചുള്ള അവധി ദിനങ്ങൾ

ജനുവരി 26 റിപ്പബ്ലിക് ദിനം, മാർച്ച് 1 ശിവരാത്രി, ഏപ്രിൽ 1 വാണിജ്യ,സഹകരണ ബാങ്കുകളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന ദിവസം, ഏപ്രിൽ 14 അംബേദ്കർ ജയന്തി, ഏപ്രിൽ 15 ദുഃഖവെള്ളിവിഷു, മെയ്‌ 2 ഈദ് ഉൽ ഫിത്ർ, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, സെപ്റ്റംബർ 7 ഒന്നാം ഓണം, സെപ്റ്റംബർ 8 തിരുവോണം, സെപ്റ്റംബർ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ 4 മഹാനവമി, ഒക്ടോബർ 5 വിജയദശമി, ഒക്ടോബർ 24 ദീപാവലി.

ഇതിൽ ഉൾപ്പെടുത്തേണ്ട ഈസ്റ്റർ, മെയ്‌ ദിനം, ബക്രീദ്, ശ്രീനാരായണ ഗുരു ജയന്തി, ഗാന്ധി ജയന്തി, മിലാദ് ഇ ഷെറീഫ്, ക്രിസ്മസ് എന്നിവ പൊതു അവധി ദിനങ്ങളായ രണ്ടാം ശനി, ഞായർ ദിവസങ്ങളിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP