Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുട്ടിൽ മരം മുറിക്കേസ്: ഉദ്യോഗസ്ഥർക്കെതിരെ ജയിലിലും ഭീഷണി മുഴക്കി പ്രതികൾ

മുട്ടിൽ മരം മുറിക്കേസ്: ഉദ്യോഗസ്ഥർക്കെതിരെ ജയിലിലും ഭീഷണി മുഴക്കി പ്രതികൾ

മറുനാടൻ മലയാളി ബ്യൂറോ

ബത്തേരി: ജയിലിലും ഭീഷണി സ്വരമുയർത്തി പ്രതികൾ. മുട്ടിൽ മരം കൊള്ള കേസിലെ പ്രതികളായ റോജി അഗസ്റ്റിനും റോജി അഗസ്റ്റിനുമാണ് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മാനന്തവാടി ജില്ലാ ജയിൽ സൂപ്രണ്ടിനെയാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്. തുടർന്ന് പ്രതിയായ റോജി അഗസ്റ്റിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ആന്റോ അഗസ്റ്റിൻ, മാനന്തവാടി ജയിലിൽത്തന്നെ തുടരും.പ്രതികളുടെ ഭീഷണിയെക്കുറിച്ച് ജയിൽ സൂപ്രണ്ട് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

അതേസമയം അഗസ്റ്റിൻ സഹോദരന്മാരിൽ ഒരാൾക്ക് കഴിഞ്ഞ 15ന് ജാമ്യം ലഭിച്ചിരുന്നു. ജോസുകുട്ടി അഗസ്റ്റിനാണ് ജാമ്യം ലഭിച്ചത്. കൽപ്പറ്റ സെഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിലാണ് കോടതി ജാമ്യം അനുവദിച്ചത്.

മുട്ടിൽ വില്ലേജിൽ സർക്കാരിലേക്ക് കണ്ടുകെട്ടിയ റിസർവ് മരങ്ങൾ പട്ടയ ഉടമകൾക്ക് ചെറിയ തുക നൽകി അനുമതിയിയില്ലാതെ വെട്ടിക്കടത്തിയതാണ് കേസ്. 42 ലധികം കേസുകൾ ഇതുവരെ രജിസ്റ്റർ ചെയതിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 28നാണ് റോജി അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ ഡ്രൈവർ വിനീഷ് എന്നിവർ അറസ്റ്റിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP