Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാഞ്ഞിരപ്പള്ളിയിൽ കരസേന രക്ഷാപ്രവർത്തനത്തിന് ഇറങ്ങി; വ്യോമസേനയും സജ്ജം

കാഞ്ഞിരപ്പള്ളിയിൽ കരസേന രക്ഷാപ്രവർത്തനത്തിന് ഇറങ്ങി; വ്യോമസേനയും സജ്ജം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയത്ത് കൂടുതൽ സജ്ജീകരണങ്ങൾ. രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കരസേന കാഞ്ഞിരപ്പള്ളിയിലെത്തിയിട്ടുണ്ട്. മേജർ അബിൻ പോളിന്റെ നേതൃത്വത്തിലുള്ള 33 പേരടങ്ങിയ കരസേനാ സംഘമാണ് എത്തിയത്.

ഒരു ഓഫീസർ, രണ്ട് ജെസിഒമാർ, 30 സൈനികരുമടങ്ങിയ സംഘമാണ് എത്തിയത്. ഇതിന് പുറമെ എം.ഐ-17, സാരംഗ് ഹെലികോപ്റ്ററുകൾ ദക്ഷിണ വ്യോമ കമാൻഡിൽ സജ്ജമാണ്. അടിയന്തര സാഹചര്യത്തിൽ കൂടുതൽ ഹെലികോപ്റ്ററുകൾ എത്തും. മഴ തുടരുന്നതിനാൽ രാത്രിയിൽ രക്ഷാ ദൗത്യം ദുഷ്‌കരമാവും.

വ്യാപക നാശനഷ്ടമുണ്ടായ കോട്ടയം കൂട്ടിക്കലിലേക്ക് കരസേന പുറപ്പെട്ടു. കോട്ടയം ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP