Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202123Saturday

വീട് വിൽപ്പന നടക്കാത്തതിൽ മനോവിഷമം; ചക്കരക്കല്ലിൽ പെട്രോൾ കാനുമായി അടച്ചിട്ട വീട്ടിൽ മൂന്നു മണിക്കൂർ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്; വെള്ളം കുടിച്ച് പൊലീസ്

വീട് വിൽപ്പന നടക്കാത്തതിൽ മനോവിഷമം; ചക്കരക്കല്ലിൽ പെട്രോൾ കാനുമായി അടച്ചിട്ട വീട്ടിൽ മൂന്നു മണിക്കൂർ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്; വെള്ളം കുടിച്ച് പൊലീസ്

അനീഷ് കുമാർ

ചക്കരക്കൽ: നാടിനെയും നാട്ടുകാരെയും പൊലീസ് ഉദ്യോഗസ്ഥരെയും മൂന്ന് മണിക്കൂർ മുൾമുനയിൽ നിർത്തി യുവാവിന്റെ ആത്മഹത്യാശ്രമം. ചക്കരക്കൽ തലമുണ്ടയിലെ പാറോത്ത്ചാലിൽ പി.സി.ഷമീൽ (41) ആണ് വീട്ടിനകത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി നടത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചക്കരക്കൽ പൊലീസും കണ്ണൂർ ഫയർഫോഴ്‌സും സ്ഥലത്ത് എത്തി.

വീട് വിൽപന നടക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യാ ശ്രമമെന്ന് പറയപ്പെടുന്നു. കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫിസർ കെ.വി.ലക്ഷ്മണൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.വേണു, സീനിയർ ഫയർ റസ്‌ക്യു ഓഫിസർമാരായ എ.കുഞ്ഞികണ്ണൻ നിയാസ്, ഉദ്വിത്ത്, ടി.പി.ജോണി, ചക്കരക്കൽ എസ് ഐ പി.പി.ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ മൂന്ന്മണിക്കൂറോളം നീണ്ട അനുരഞ്ജനത്തിലൂടെയാണ് ഇയാളെ വീട്ടിൽ നിന്നു പുറത്ത് ഇറക്കിയത്.

സംഭവം അറിഞ്ഞ് മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ.അനുഷയും സ്ഥലത്ത് എത്തി. ബുധനാഴ്‌ച്ച ഉച്ചക്ക് രണ്ടര മണിക്കാണ് സംഭവം. 5.30 ഓടെയാണ് ഇയാളെ വീട്ടിനകത്ത് നിന്ന് പുറത്തിറക്കിയ ശേഷം പൊലീസും ഫയർ ഫോഴ്‌സും മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP