Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളത്ത് പഠിക്കാൻ വീട്ടിൽ നിന്നും ഇറങ്ങിയ രേഷ്മയെ കാണാതായിട്ട് പതിനൊന്നു വർഷം; കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും സംഘടനകളും കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ ഉപരോധിച്ചു

എറണാകുളത്ത് പഠിക്കാൻ വീട്ടിൽ നിന്നും ഇറങ്ങിയ രേഷ്മയെ കാണാതായിട്ട്  പതിനൊന്നു വർഷം; കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും സംഘടനകളും കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ ഉപരോധിച്ചു

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട്: പതിനൊന്നു വർഷം മുമ്പ് കാണാതായ താ യന്നൂർ മൊയോലം കോളനി യിലെ രേഷ്മയുടെ (18) തിരോധാനത്തെകുറിച്ചുള്ള അ ന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പട്ടിക ജനസമാജത്തിന്റേയും യുവജന മഹിളാ സംഘടനകളു ടേയും നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനിസിവിൽ സ്റ്റേഷൻ ഉപരോധിച്ചു. സമരം സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ സമാജം സംസ്ഥാന സെക്രട്ടറി എം.ആർ.പുഷ്പ് അധ്യ ക്ഷത വഹിച്ചു. 2010 മെയ് മാസത്തിലാണ് രേഷ്മയെ ദുരു ഹ സാഹചര്യത്തിൽ കാണാതായത്. ഇതുസംബന്ധിച്ച് മാതാപിതാക്കൾ അന്നുതന്നെ അമ്പലത്തറ പൊലീസിൽ പരാതി നൽകുകയും കേസെ ടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതുവരെയായിട്ടും രേഷ്മയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. എറണാകുളത്ത് പഠിക്കാൻ പോകുന്നുവെന്നു പറഞ്ഞാണ് രേഷ്മ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് രേഷ്മയെ കുറിച്ച് യാതൊരു വിവരവും ഉ ണ്ടായില്ല.

രേഷ്മയുടെ തിരോധാനവു മായി പാണത്തൂരിലെ ഒരു യുവാവിനെ നിരവധി തവണ ചോദ്യം ചെയ്തുവെങ്കിലും ഒരുതുമ്പും കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. ഇതിനിടയിൽ തന്നെ അകാരണമായി പൊലീസ് ചോദ്യം ചെയ്യുന്നുവെന്ന് കാണിച്ച് ഈ യുവാവ് കോടതിയിൽ നി ന്നും സ്റ്റേ നേടുകയും ചെയ്തു. ഇതോടെ പൊലീസിന്റെ അന്വേഷണം അവസാനിപ്പിച്ചു.

കഴിഞ്ഞ ജനുവരിയിൽ മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും അ ന്വേഷണത്തിൽ പുരോഗതി ഉ ണ്ടായില്ല. ഇതേ തുടർന്നാണ് വിവിധ സംഘടനകളുടെ നേ തൃത്വത്തിൽ അന്വേഷണം കേ ന്ദ്രഏജൻസിയെ ഏൽപ്പിക്കണ മെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തി നിറങ്ങിയത്.

ഉപരോധത്തിൽ കെ.പി. ജെ.എസ് ജില്ലാ സെക്രട്ടറി കെ.എം.മധു, പ്രതിരോധ ജാഗ്രത സേന ചെയർമാൻ രാജേ ഷ് മഞ്ഞളാംബര, യുവജന സമാജം ജില്ലാ സെക്രട്ടറി കെ.ഹരികൃഷ്ണൻ, അംഗപ രിമിത സമാജം സ്റ്റേറ്റ് കോഡിനേറ്റർ സുധാ രാജേഷ്, ട്രാൻസ് കമ്മ്യൂണിറ്റി സ്റ്റേറ്റ് കോർഡിനേറ്റർ രതീഷ് കാർ ത്തിക എന്നിവർ സംസാരി ച്ചു.യുവജന സമാജം സം സ്ഥാന പ്രസിഡന്റ് എം.കെ രാജീവൻ സ്വാഗതം പറ ഞ്ഞു. എം.എൻ.നന്ദകുമാർ സന്ദീപ് കൊടത്തുകാട്, ബാലമണി തുടങ്ങിയവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP