Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്പെയ്നിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സുമായി 22,000 കോടി രൂപയുടെ കരാറൊപ്പിട്ടു; വ്യോമസേനയ്ക്കുവേണ്ടി 56 സി-295 വിമാനങ്ങൾ നിർമ്മിക്കാൻ അനുമതി നൽകി കേന്ദ്ര പ്രതിരോധ മന്ത്രാലയം

സ്പെയ്നിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സുമായി 22,000 കോടി രൂപയുടെ കരാറൊപ്പിട്ടു; വ്യോമസേനയ്ക്കുവേണ്ടി 56 സി-295 വിമാനങ്ങൾ നിർമ്മിക്കാൻ അനുമതി നൽകി കേന്ദ്ര പ്രതിരോധ മന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വ്യോമസേനയ്ക്കുവേണ്ടി 56 സി-295 വിമാനങ്ങൾ നിർമ്മിക്കാൻ അനുമതി നൽകി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇതിന്റെ ഭാഗമായി സ്പെയ്നിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സുമായി പ്രതിരോധ മന്ത്രാലയം 22,000 കോടി രൂപയുടെ കരാറൊപ്പിട്ടു. ഇന്ത്യൻ വ്യോമസേനയുടെ നിലവിലുള്ള ആവ്രോ-748 വിമാനങ്ങൾക്ക് പകരമായാണ് പുതിയ വിമാനം ഉപയോഗിക്കുക.

56 വിമാനങ്ങളിൽ 16 എണ്ണം സ്പെയ്നിലും 40 എണ്ണം ഇന്ത്യയിലുമാണ് നിർമ്മിക്കുക. സ്പെയ്നിൽ നിർമ്മിക്കുന്ന വിമാനങ്ങളുടെ നിർമ്മാണം 48 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്നാണ് എയർ ബസ് കണക്കുകൂട്ടുന്നത്. അതിനുശേഷം ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായി ചേർന്ന് എയർ ബസ് 10 വർഷത്തിനുള്ളിൽ 40 വിമാനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കും.

ചരിത്രത്തിൽ ആദ്യമായാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയിൽ സേനാ വിമാനങ്ങൾ നിർമ്മിക്കുന്നത്. 5-10 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള സി-295ൽ പാരാട്രൂപ്പിങ്ങിനും ചരക്കുകൾ ഇറക്കാനും പിന്നിൽ പ്രത്യേക വാതിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP