Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ രാജ്യം ബിഗ് സല്യൂട്ട് നൽകി ഷക്കീറിനെ യാത്രയാക്കി; ഭീകരർക്കൊപ്പം ചേർന്നെന്ന് ജനം പരിസഹിച്ചപ്പോൾ 13 മാസത്തെ തിരച്ചിലിനൊടുവിൽ ഭീകരർ കൊന്ന മകന്റെ മൃതദേഹം കണ്ടെത്തി പിതാവ്

ഒടുവിൽ രാജ്യം ബിഗ് സല്യൂട്ട് നൽകി ഷക്കീറിനെ യാത്രയാക്കി; ഭീകരർക്കൊപ്പം ചേർന്നെന്ന് ജനം പരിസഹിച്ചപ്പോൾ 13 മാസത്തെ തിരച്ചിലിനൊടുവിൽ ഭീകരർ കൊന്ന മകന്റെ മൃതദേഹം കണ്ടെത്തി പിതാവ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മകന്റെ രാജ്യ സ്‌നേഹം ചോദ്യം ചെയ്ത് ജനം പരിഹസിച്ചപ്പോൾ 13 മാസത്തെ പോരാട്ടത്തിനൊടുവിൽ തന്റെ മകൻ തികഞ്ഞ രാജ്യ സ്‌നേഹി എന്ന് തെളിയിച്ച് പിതാവ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കാണാതായ ടെറിട്ടോറിയൽ ആർമി റൈഫിൾമാൻ ഷക്കീർ മൻസൂറിന്റെ (26) മൃതദേഹം മണ്ണിനടിയിൽ നിന്നും കണ്ടെത്തി പൂർണ സൈനിക ബഹുമതികളോടെ ഇന്നലെ സംസ്‌കരിച്ചപ്പോളാണ് അച്ഛൻ മൻസൂർ അഹമ്മദ് വഗെയ് അഭിമാനത്തോടെ തലയുയർത്തി നിന്നത്.

ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ വീട്ടുകാരെ സന്ദർശിച്ച ശേഷം സേനാ ക്യാംപിലേക്കു മടങ്ങവേ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഷക്കീറിനെ കാണാതാവുകയായിരുന്നു. ഷക്കീറിനെ കാണാതായി ഏതാനും ദിവസങ്ങൾക്കു ശേഷം സമീപമുള്ള കൃഷിയിടത്തിൽ നിന്നു ചോര പുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയത്. കൂടുതൽ വിവരമൊന്നും കിട്ടിയില്ല. കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടെന്ന് വാർത്ത വന്നതോടെ, മൺവെട്ടിയുമായി വീട്ടിൽ നിന്നിറങ്ങിയ മൻസൂർ താഴ്‌വരയിലുടനീളം തിരച്ചിൽ നടത്തി.

ഇതിനിടെ, ഷക്കീർ ഭീകരർക്കൊപ്പം ചേർന്നിരിക്കാമെന്നു ചിലർ പ്രചരിപ്പിച്ചു. രാജ്യസേവനത്തിനായി യൂണിഫോം അണിഞ്ഞ മകൻ ഭീകരർക്കൊപ്പം ചേർന്നുവെന്ന വ്യാജപ്രചാരണം മൻസൂറിനെ തളർത്തിയെങ്കിലും തോൽക്കാൻ അദ്ദേഹം തയാറായില്ല. മകനെ കാണാനില്ലെന്ന പരാതിയുമായി ചെന്നപ്പോൾ ഷക്കീർ പാക്കിസ്ഥാനിൽ ആയിരിക്കുമെന്ന കുത്തുവാക്കുകളോടെ ചില പൊലീസുകാർ പരിഹസിച്ചു. ഷക്കീർ രാജ്യത്തിനു നൽകിയ സേവനങ്ങൾ നിറകണ്ണുകളോടെ എണ്ണിപ്പറഞ്ഞാണു മൻസൂർ അവരെ നേരിട്ടത്.

ഒടുവിൽ, 13 മാസത്തിനും 21 ദിവസങ്ങൾക്കും ശേഷം കുൽഗാമിൽ നിന്ന് അഴുകിയ മൃതദേഹം നാട്ടുകാർ കണ്ടെത്തി. ഷക്കീർ കയ്യിൽ അണിഞ്ഞിരുന്ന ബ്രേസ് ലെറ്റിൽ നിന്നു മൻസൂർ മൃതദേഹം തിരിച്ചറിഞ്ഞു. ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയ മകന്റെ ശരീരാവശിഷ്ടങ്ങൾ അദ്ദേഹം മാറോടണച്ചു. മൃതദേഹമടങ്ങിയ പേടകം ചുമലിലേന്തിയ സൈനികർ സേനയുടെ ചിനാർ കോർ യുദ്ധസ്മാരകത്തിൽ അന്തിമോപചാരം അർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP