Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202121Thursday

ആരാധകരുമായുള്ള സംവാദത്തിനിടെ കന്യകയാണോ എന്ന് ചോദ്യം; രൂക്ഷമായി പ്രതികരിച്ച് നടി ആതിരാ മാധവ്

ആരാധകരുമായുള്ള സംവാദത്തിനിടെ കന്യകയാണോ എന്ന് ചോദ്യം; രൂക്ഷമായി പ്രതികരിച്ച് നടി ആതിരാ മാധവ്

സ്വന്തം ലേഖകൻ

സോഷ്യൽ മീഡിയ ലൈവിനെട കന്യകയാണോ എന്നു ചോദിച്ചയാൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി നടി ആതിര മാധവ്. ആരാധകരുടെ ചോദ്യങ്ങൾക്ക് സമൂഹമാധ്യമത്തിലൂടെ മറുപടി നൽകുമ്പോഴാണ് വഷളൻ ചോദ്യവുമായി ഒരാൾ എത്തിയത്. കന്യകയാണോ എന്ന് നടിയോട് ചോദിക്കുക ആയിരുന്നു. വീട്ടിലുള്ളവരോട് ചോദിക്കാൻ മറുപടി നൽകിയ ആതിര, ഇത്തരക്കാർക്ക് എങ്ങനെ മറുപടി നൽകണമെന്നാണു നിങ്ങൾ കരുതുന്നതെന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു.

'ഇതു കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്തു സുഖമാണു കിട്ടുന്നത് ? ദയവായി നിങ്ങളുടെ വീട്ടുകാരോട് ചോദിക്കൂ. സുഹൃത്തുക്കളെ, ഇത്തരം വഷളന്മർക്ക് എങ്ങനെയാണ് മറുപടി നൽകേണ്ടതെന്ന് പറയാമോ ?'' ചോദ്യം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച് മറുപടിയായി ആതിര കുറിച്ചു. ഭർത്താവ് രാജീവ് മേനോനെ ടാഗ് ചെയ്ത് 'നിങ്ങൾ ഇതു കണ്ടോ' എന്നും ചോദിച്ചിട്ടുണ്ട്.

കുടുംബവിളക്ക് സീരിയലിലെ അനന്യ എന്ന കഥാപാത്രത്തിലൂടെയാണ് ആതിര മാധവ് പ്രശസ്തയാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP