Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രേക്ക് അപ്പായിട്ട് 666 ദിവസം; 666 ബലൂൺ ഊതി നിറച്ച് വഴിയരികിൽ കെട്ടി യുവാവ്

ബ്രേക്ക് അപ്പായിട്ട് 666 ദിവസം; 666 ബലൂൺ ഊതി നിറച്ച് വഴിയരികിൽ കെട്ടി യുവാവ്

സ്വന്തം ലേഖകൻ

തൃശൂർ: കാമുകിയുമായി ബ്രേക്ക് അപ്പായതിന്റെ 666-ാം ദിനത്തിൽ 666 ബലൂണുകൾ ഊതി നിറച്ച് വഴിയരികിൽ കെട്ടി യുവാവ്. കുറ്റുമുക്ക് നെട്ടിശേരിയിലെ പാടത്തിന്റെ വശത്താണ് തന്റെ പ്രണയ സ്മരണയ്ക്കായി ഹൃദയത്തിന്റെ ആകൃതിയിലുള്ള 666 ചുവന്ന ബലൂണുകൾ യുവാവ് ഒറ്റയ്ക്ക് ഊതി നിറച്ചത്. കാരണം ചോദിച്ചവരോടൊക്കെയുള്ള യുവാവിന്റെ മറുപടി ഇങ്ങനെ: 'ക്ടാവ് ബ്രേക്ക് അപ് ആയിപ്പോയിട്ട് 666 ദിവസമായി. ഇത്രയും ദിവസം കാത്തിരുന്നു. അതിന്റെ ഓർമയ്ക്കായിട്ട് അത്രയും ബലൂൺ ഇരിക്കട്ടേന്ന്'

ബലൂൺ കെട്ടുന്നതിനിടയിൽ ചോദിച്ചവരോടായി യുവാവ് ഇത് കൂടി പറഞ്ഞു. 'പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ.' ഇന്നലെ രാവിലെയാണു ഒരു വലിയ പെട്ടി നിറയെ ബലൂൺ പൊതികളുമായി യുവാവ് നെട്ടിശേരി പാടവരമ്പിലെ റോഡിലെത്തിയത്. പോസ്റ്റിലും മരത്തിലുമായി കയർ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകൾ ഓരോന്നായി ഊതി നിറച്ചു കെട്ടി.

666 ബലൂണുകൾ ഊതി നിറയ്ക്കാൻ മണിക്കൂറുകളെടുത്തു. ഊതി ഊതി അവശനായിട്ടും വിടാതെ എണ്ണം തികച്ചു. വഴിയേ പോയവരൊക്കെ കൗതുകം കൊണ്ടു ചോദിച്ചു. എല്ലാവരോടും പ്രണയം മുറിഞ്ഞു പോയ കഥ തന്നെ പറഞ്ഞു. ബലൂൺ കെട്ടിത്തീർന്നയുടൻ കക്ഷി സ്ഥലം വിടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP