Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കണ്ണൂരിലെ ഡിജിപിയുടെ പരാതി പരിഹാര അദാലത്തിൽ വൻപങ്കാളിത്തം; വ്യാഴാഴ്ച അദാലത്ത് കാസർകോട്ട്

കണ്ണൂരിലെ ഡിജിപിയുടെ പരാതി പരിഹാര അദാലത്തിൽ വൻപങ്കാളിത്തം; വ്യാഴാഴ്ച അദാലത്ത് കാസർകോട്ട്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ പരാതി പരിഹാര അദാലത്ത് കണ്ണൂരിൽ സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി, റൂറൽ ജില്ലകളിൽ നിന്നുള്ള പരാതിക്കാർക്കാണ് സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നൽകാൻ അവസരം ലഭിച്ചത്.

കണ്ണൂർ സിറ്റിയിൽ നിന്ന് 24 ഉം റൂറൽ ജില്ലയിൽ നിന്ന് 32 ഉം പരാതികളുമാണ് ലഭിച്ചത്. കൂടാതെ ഒട്ടനവധി പേരാണ് മുൻകൂട്ടി പരാതി രജിസ്റ്റർ ചെയ്യാതെ അദാലത്തിൽ പങ്കെടുക്കാനെത്തിയത്.

പരാതികളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ തരത്തിലുള്ള അന്വേഷണങ്ങൾക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി. അദാലത്തിന്റെ ഉദ്ഘാടനം ഡിജിപി നിൽകാന്ത് നേരത്തെ നിർവ്വഹിച്ചു. ജില്ലയിലെ പിങ്ക് പട്രോളിന് അനുവദിച്ച വാഹനം അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇതിനകംതന്നെ സംസ്ഥാന പൊലീസ് മേധാവി പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. കാസർഗോഡ് നാളെ സംഘടിപ്പിക്കുന്ന അദാലത്തിലും സംസ്ഥാന പൊലീസ് മേധാവി പങ്കെടുക്കും.

വിദൂര ജില്ലകളിൽ നിന്ന് പൊലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ടുകണ്ട് പരാതി പറയുന്നതിന് സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സംസ്ഥാന പൊലീസ് മേധാവി ജില്ലകളിൽ നേരിട്ടെത്തി പരാതി സ്വീകരിക്കുന്നത്. മുതിർന്ന പൊലീസ് ഓഫീസർമാർ അദാലത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP