Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം; രണ്ട് യുവാക്കൾ അറസ്റ്റിൽ: മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി

മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം; രണ്ട് യുവാക്കൾ അറസ്റ്റിൽ: മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ

കോഴിക്കോട്: മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ രണ്ടു പേരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി പ്രവൃത്തിക്കുന്ന മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ അറസ്റ്റിലായത്.

കുതിരവട്ടം നേച്വർ വെൽനെസ് സ്പാ ആൻഡ് ബ്യൂട്ടി ക്ലിനിക് മാനേജർ മാനന്തവാടി സ്വദേശി വി എസ്.വിഷ്ണു (21), മസാജ് പാർലറിലെത്തിയ മലപ്പുറം സ്വദേശി പി.മഹ്‌റൂഫ് (34) എന്നിവരെയാണ് ഇൻസ്‌പെക്ടർ ബെന്നി ലാലു അറസ്റ്റ് ചെയ്തത്. ഇവിടെ ജോലിക്കാരായി ഉണ്ടായിരുന്ന ആലപ്പുഴ, വയനാട്, പാലക്കാട് സ്വദേശികളായ മൂന്നു സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി.

ഈ സ്ത്രീകളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ഥാപനത്തിൽ പൊലീസ് പരിശോധന ആരംഭിച്ചത്. വൈകിട്ടോടെയാണ് പൂർത്തിയായത്. കോർപറേഷൻ ലൈസൻസ് പോലുമില്ലാതെയാണ് സ്ഥാപനം നടത്തിവന്നതെന്നു പൊലീസ് പറഞ്ഞു. വാട്‌സാപ് വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP