Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തും; രാത്രി 10 മുതൽ രാവിലെ അഞ്ച് വരെ കർശന പരിശോധന എന്ന് ഡി ജി പി

സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തും; രാത്രി 10 മുതൽ രാവിലെ അഞ്ച് വരെ കർശന പരിശോധന എന്ന് ഡി ജി  പി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്തു രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

രാത്രി പത്തു മണിമുതൽ രാവിലെ അഞ്ച് മണി വരെ പ്രധാന ജംഗ്ഷനുകൾ, ഇട റോഡുകൾ, എ.ടി.എം കൗണ്ടറുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ രാത്രികാല പട്രോളിങ് കർശനമാക്കും. ഇതിനായി ബീറ്റ് പട്രോൾ, നൈറ്റ് പട്രോൾ, ബൈക്ക് പട്രോൾ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഹൈവേ പട്രോൾ വാഹനങ്ങളും കൺട്രോൾ റൂം വാഹനങ്ങളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽ കി.

ഒന്നിടവിട്ട ദിവസങ്ങളിൽ സബ് ഇൻസ്‌പെക്ടർമാരും രാത്രികാല പട്രോളിങ്ങിന് ഉണ്ടാകും. പട്രോളിങ് പരിശോധിക്കാൻ ഇൻസ്‌പെക്റ്റർമാരെയും സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP