Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് നിയന്ത്രണങ്ങൾ കെ എസ് ആർ ടി സി തുടരണം: മനുഷ്യാവകാശ കമ്മീഷൻ

കോവിഡ് നിയന്ത്രണങ്ങൾ കെ എസ് ആർ ടി സി തുടരണം: മനുഷ്യാവകാശ കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതു ഗതാഗത രംഗത്ത് കെ എസ് ആർ റ്റി സി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ തുടരണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് കെ എസ് ആർ റ്റി സി മാനേജിങ് ഡയറക്ടർക്കാണ് ഉത്തരവ് നൽകിയത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ശരിയായി മാസ്‌ക് ധരിച്ചവരെ മാത്രമേ ബസിനുള്ളിൽ കയറ്റുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസ് സ്റ്റേഷനുകളിൽ ഈ വിവരം പ്രദർശിപ്പിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ അനൗൺസ് ചെയ്യാനുള്ള നിർദ്ദേശം ജീവനക്കാർക്ക് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP