Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല വിമാനത്താവളം: ഒരു വർഷം മുൻപേ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോൾ പരിഹസിച്ച മുഖ്യമന്ത്രി ഇപ്പോൾ എന്തു പറയുന്നു? നിർദ്ദിഷ്ട ഭൂമിയിൽ കാൽ കുത്തുക പോലും ചെയ്യാതെ ആണ് കൺസൾട്ടൻസിയുടെ തട്ടിക്കൂട്ട് റിപ്പോർട്ട് എന്നും രമേശ് ചെന്നിത്തല

ശബരിമല വിമാനത്താവളം: ഒരു വർഷം മുൻപേ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോൾ പരിഹസിച്ച മുഖ്യമന്ത്രി ഇപ്പോൾ എന്തു പറയുന്നു? നിർദ്ദിഷ്ട ഭൂമിയിൽ കാൽ കുത്തുക പോലും ചെയ്യാതെ ആണ് കൺസൾട്ടൻസിയുടെ തട്ടിക്കൂട്ട് റിപ്പോർട്ട് എന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ കടുത്ത അലംഭാവം കാട്ടുകയും കള്ളക്കളി നടത്തുകയുമാണെന്ന് ഒരു വർഷം മുൻപ് തന്നെ താൻ ചൂണ്ടിക്കാട്ടിയിരുന്നതാണെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അന്ന് താൻ പറഞ്ഞത് ഗൗരവമായി എടുത്തുതിരുത്തൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ
കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ സംസ്ഥാനം സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് ഇപ്പോൾ തള്ളിക്കളയുകയില്ലായിരുന്നു. ശബരിമല വിമാനത്താവളത്തിന്റെ കൺസൾട്ടന്റായ ലൂയി ബർഗർ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് സമഗ്രമല്ലെന്ന് 2020 ജൂലായ് 29 നാണണ് താൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

വിമാനത്താവളത്തിനുള്ള നിർദ്ദിഷ്ട ഭൂമിയിൽ കാൽകുത്തുക പോലും ചെയ്യാതെയണ് കൺസൾട്ടൻസിക്കാർ തട്ടിക്കൂട്ട് റിപ്പോർട്ട് തയ്യാറാക്കിയത്. 4.6 കോടി രൂപയായിരുന്നു ചെലവ്. ഗുരുതരമായ പിഴവാണ് പ്രോജക്ടറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിലുണ്ടായത്. വിമാനത്താവളത്തിനുള്ള ഭൂമിയുടെ കാര്യത്തിൽ തീരുമാനമാകുന്നതിനു മുൻപ് എന്തിന് കൺസൾട്ടൻസിയെ വച്ച് പണം ധൂർത്തടിച്ചു എന്നും താൻ അന്ന് ചോദിച്ചിരുന്നു.

വിമാനത്താവളത്തിന്റെ കാര്യത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ലെന്നും കൺസൾട്ടൻസി കമ്മീഷനിലായിരുന്നു താത്പര്യമെന്നും അന്നേ വ്യക്തമായിരുന്നു. അതിനാലാണ് ഒപ്പുപോലുമില്ലാത്ത പ്രോജക്ടറ്റ് റിപ്പോർട്ട് കേന്ദ്രത്തിലേക്കയച്ചത്. എത്ര നിരുത്തരവാദിത്തത്തോടെയാണ് സർക്കാർ പെരുമാറിയത്? അന്ന് വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ പതിവ് പോലെ തന്നെ പരിഹസിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇപ്പോഴാകട്ടെ അദ്ദേഹം ഒന്നും പറയുന്നുമില്ല. ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ ഇനിയെങ്കിലും സർക്കാർ കള്ളക്കളി അവസാനിപ്പിച്ച് ആത്മാർത്ഥമായ സമീപനം സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP