Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തലശേരിയിൽ മയക്കുമരുന്നു മായി യുവാവ് പിടിയിൽ; അറസ്റ്റിൽ ഇല്ലിക്കുന്ന് പുത്തൻ പുരയിൽ ശുഹൈബ്

തലശേരിയിൽ മയക്കുമരുന്നു മായി യുവാവ് പിടിയിൽ; അറസ്റ്റിൽ ഇല്ലിക്കുന്ന് പുത്തൻ പുരയിൽ ശുഹൈബ്

സ്വന്തം ലേഖകൻ

തലശേരി: തലശേരി പുതിയ ബസ് സ്റ്റാൻഡ് പരിസത്തു വെച്ച് മയക്കുമരുന്നു മായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. 660 ഗ്രാം എ.ഡി.എം എയും 20 ഗ്രാം കഞ്ചാവുമായി ഇല്ലിക്കുന്ന് പുത്തൻ പുരയിൽ ശുഹൈബിനെയാണ് പിടികൂടിയത്.

തിങ്കളാഴ്‌ച്ച രാത്രി കുത്തുപറമ്പ് സർക്കിൾ എക്‌സൈസ് ഇൻസ്‌പെക്ടർ എം.എസ് ജനീഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് മാരക മയക്കുമരുന്നു മായി യുവാവ് പിടിയിലായത്. മയക്കുമരുന്ന് വിൽപനയ്‌ക്കെതിരെ തലശേരിയിലും പരിസരത്തും പ്രതിഷേധ പരിപാടികൾ നടന്നു വരുന്നതിനിടെയാണ് എക്‌സൈസ് പരിശോധന ശക്തമാക്കിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ സുബിൻ രാജ്, പ്രിവന്റീവ് ഓഫിസർ ലെനിൻ എഡ്വേർഡ് എന്നിവരും പാർട്ടിയിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP