Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ നിന്നെത്തുന്നവർക്ക് മൂകാംബിക ക്ഷേത്രത്തിൽ നിയന്ത്രണം; ആധാർകാർഡും കോവിഡ് നെഗറ്റീവ് റിപ്പോർട്ടും നിർബന്ധം

കേരളത്തിൽ നിന്നെത്തുന്നവർക്ക് മൂകാംബിക ക്ഷേത്രത്തിൽ നിയന്ത്രണം; ആധാർകാർഡും കോവിഡ് നെഗറ്റീവ് റിപ്പോർട്ടും നിർബന്ധം

സ്വന്തം ലേഖകൻ

കൊല്ലൂർ: കൊല്ലൂർ മൂകാംബികാ ദേവീക്ഷേത്രത്തിൽ കേരളത്തിൽനിന്നെത്തുന്നവർക്ക് നിയന്ത്രണം. കേരളത്തിൽനിന്നെത്തുന്ന ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കണമെങ്കിൽ ആധാർകാർഡും കോവിഡ് നെഗറ്റീവ് റിപ്പോർട്ടും കാണിക്കണം. ഇത് പരിശോധിക്കാൻ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനടുത്ത് പ്രത്യേക കൗണ്ടർ തുറന്ന് ജീവനക്കാരെ നിയമിച്ചു. എന്നാൽ കർണാടകയിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കാണിക്കേണ്ടതില്ല. അവർ മേൽവിലാസവും മൊബൈൽ നമ്പറും മാത്രം നൽകിയാൽ മതി.

കേരളത്തിൽ കോവിഡ് വർധിച്ച സാഹചര്യത്തിലാണ് ഉഡുപ്പി ജില്ലാ കളക്ടർ മൂകാംബിക ക്ഷേത്രത്തിൽ പ്രവേശിക്കാനും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി തീരുമാനമെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ക്ഷേത്ര ജീവനക്കാരുൾപ്പെടെ ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിക്കുന്ന എല്ലാവരും മാസ്‌ക് ധരിക്കണം. ക്ഷേത്രം തന്ത്രിക്കും മറ്റ് അനുബന്ധ കർമികൾക്കും ഇളവുണ്ട്. മാസ്‌ക് ധരിക്കാതെ പ്രവേശിച്ചാൽ 100 രൂപ പിഴ ചുമത്തുമെന്ന എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവും ക്ഷേത്രപരിസരത്ത് പതിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP