Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം; ഇതരസംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം

പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം; ഇതരസംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം

സ്വന്തം ലേഖകൻ

പെരുമ്പാവൂർ: കദളിക്കാട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ ഇതരസംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം. മൂർഷിദാബാദ് സ്വദേശി രജബ് ഖണ്ടഹാറി(31)നെയാണ് പെരുമ്പാവൂർ പോക്സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

2019 ഒക്ടോബർ 23-ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ ഇയാൾ ആക്രമിച്ച് ബലമായി പിടിച്ച് വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പ്രതിയെ പിടികൂടി. ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിൽ തൊണ്ണൂറ് ദിവസത്തിനകം വഴക്കുളം പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

എസ്‌ഐമാരായ എസ്.വിനു, സുനിൽ തോമസ്, എഎസ്ഐ എൻ.എം ബിനു, സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.എം ലൈല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കെ.സിന്ധുവായിരുന്നു പബ്ലിക് പോസിക്യൂട്ടർ. മികച്ച രീതിയിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഗുഡ്സർവ്വീസ് എൻട്രി പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP