Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുവതികളെ അംഗങ്ങളാക്കി കുടുംബശ്രീയുടെ ഓക്‌സിലറി ഗ്രൂപ്പ് വരുന്നു; 18 മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അംഗങ്ങളാകാം

യുവതികളെ അംഗങ്ങളാക്കി കുടുംബശ്രീയുടെ ഓക്‌സിലറി ഗ്രൂപ്പ് വരുന്നു; 18 മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അംഗങ്ങളാകാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുവതികളെ അംഗങ്ങളാക്കി കുടുംബശ്രീയുടെ ഓക്‌സിലറി ഗ്രൂപ്പ് ഉടൻ നിലവിൽ വരും. കുടുംബശ്രീയിൽ യുവജന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായാണ് ഇത്. 18 മുതൽ 40 വയസ്സു വരെയുള്ള യുവതികൾ അംഗങ്ങളായ ഓക്‌സിലറി (സഹായ) ഗ്രൂപ്പുകൾ രൂപീകരിക്കുന്നത് ഒക്ടോബർ രണ്ടു മുതൽ ആരംഭിക്കും. ഗ്രൂപ്പ് രൂപീകരണ പ്രഖ്യാപനവും മാർഗരേഖ പ്രകാശനവും മന്ത്രി എം വിഗോവിന്ദൻ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യയ്ക്കു നൽകി നിർവഹിച്ചു.

45 ലക്ഷത്തിലേറെ വനിതകൾ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളാണ്. എന്നാൽ ഇവരിൽ 18നും 40നും ഇടയിൽ പ്രായം ഉള്ളവർ 10% മാത്രമാണ്. യുവജനങ്ങളുടെ അംഗസംഖ്യ കുടുംബശ്രീയിൽ ഉയർത്തുകയാണ് ഓക്‌സിലറി ഗ്രൂപ് വഴി ലക്ഷ്യമിടുന്നത്. കുടുംബശ്രീ അംഗത്വം കുടുംബത്തിൽ ഒരാൾക്കു മാത്രമാണ്. യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാനും പൊതുധാരയിൽ കൊണ്ടു വരാനും സാമൂഹിക സാമ്പത്തിക സ്ത്രീശാക്തീകരണ വിഷയങ്ങളെ കുറിച്ച് അവബോധം നൽകാനും ലക്ഷ്യമിട്ടാണ് ഓക്‌സിലറി ഗ്രൂപ്പുകൾ. വാർഡു തലത്തിൽ ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റികളുടെ (എഡിഎസ്) നേതൃത്വത്തിലാകും ഇവ രൂപീകരിക്കുക. ഒരു വാർഡിൽ 50 പേർ ഉൾപ്പെട്ട ഒരു ഗ്രൂപ്പു വീതം ഇരുപതിനായിരം ഗ്രൂപ്പുകളെങ്കിലുമാണു ലക്ഷ്യം.

നഗരപ്രദേശത്ത് താഴ്ന്ന വരുമാനക്കാർക്കു കുറഞ്ഞ വാടകയ്ക്കു താമസ സൗകര്യം ലഭ്യമാക്കാൻ, കേന്ദ്രസംസ്ഥാന സർക്കാരുകളും നഗരസഭകളും സംയുക്തമായി നടപ്പാക്കുന്ന അഫോഡബ്ൾ റെന്റൽ ഹൗസിങ് കോംപ്ലക്‌സ് പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. അതിഥിത്തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്കു കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP