Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാരാലിമ്പിക്‌സിൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് ആദരവുമായി കെഎസ്ആർടിസി; 17 പേരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത വിനൈൽ സ്റ്റിക്കറുകൾ ബസുകളിൽ

പാരാലിമ്പിക്‌സിൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് ആദരവുമായി കെഎസ്ആർടിസി; 17 പേരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത വിനൈൽ സ്റ്റിക്കറുകൾ ബസുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; ടോക്കിയോയിൽ നടന്ന പാരാലിമ്പിക്‌സിൽ മെഡൽ നേട്ടം കൈവരിച്ച ഇന്ത്യൻ കായികതാരങ്ങൾക്ക് ആദരമൊരുക്കി കെ.എസ്.ആർ.ടി.സി. ഇന്ത്യക്ക് വേണ്ടി 19 മെഡലുകൾ നേടിയ 17 കായികതാരങ്ങൾക്കാണ് അവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത വിനൈൽ സ്റ്റിക്കറുകൾ ബസിൽ പതിപ്പിച്ച് കെ.എസ്.ആർ.ടി.സി സ്‌നേഹാദരം അർപ്പിച്ചത്.

മെഡൽ നേടിയ അവനി ലേഖറ ( വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്.എച്ച് 1 വിഭാഗത്തിൽ സ്വർണം ,വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ എസ്.എച്ച് 1 വിഭാഗത്തിൽ വെങ്കലം), പ്രമോദ് ഭഗത്ത് ( പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസ് എസ്.എൽ 3 വിഭാഗത്തിൽ സ്വർണം) കൃഷ്ണ നാഗർ (പുരുഷ ബാഡ്മിന്റൺ സിംഗിൾസ് എസ്.എച്ച് 6 വിഭാഗത്തിൽ സ്വർണം ), സുമിത് ആന്റിൽ ( പുരുഷ ജാവലിൻ ത്രോ എഫ് 64 വിഭാഗത്തിൽ സ്വർണം) മനീഷ് നർവാൾ ( 50 മീറ്റർ പിസ്റ്റൾ മിക്സഡ് എസ്.എച്ച് 1 വിഭാഗത്തിൽ സ്വർണം) , ഭവിനബെൻ പട്ടേൽ (ടേബിൾ ടെന്നീസ് വനിതകളുടെ ക്ലാസ് 4 വിഭാഗത്തിൽ വെള്ളി) , സിങ്രാജ് അധാന ( 50 മീറ്റർ പിസ്റ്റൾ മിക്സഡ് എസ്.എച്ച് 1 വിഭാഗത്തിൽ വെള്ളി, പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്.എച്ച് 1 വിഭാഗത്തിൽ വെങ്കലം) , യോഗേഷ് കതുനിയ ( പുരുഷ ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തിൽ വെള്ളി ), നിഷാദ് കുമാർ ( പുരുഷ ഹൈജമ്പ് ടി 47 വിഭാഗത്തിൽ വെള്ളി), മാരിയപ്പൻ തങ്കവേലു ( പുരുഷന്മാരുടെ ഹൈജമ്പ് ടി 63 വിഭാഗത്തിൽ വെള്ളി) , പ്രവീൺ കുമാർ ( പുരുഷ ഹൈജമ്പ് ടി 64 വിഭാഗത്തിൽ വെള്ളി) , ദേവേന്ദ്ര ജചാരിയ (പുരുഷ ജാവലിൻ എഫ് 46 വിഭാഗത്തിൽ വെള്ളി) സുഹാസ് യതിരാജ് (പുരുഷ ബാഡ്മിന്റൺ സിംഗിൾസ് എസ്.എൽ 4 വിഭാഗത്തിൽ വെള്ളി), ഹർവിന്ദർ സിങ് ( പുരുഷന്മാരുടെ വ്യക്തിഗത റിക്കാർഡ്ര് അമ്പെയ്ത്തിൽ വെങ്കലം), ശരത് കുമാർ - (പുരുഷ ഹൈജമ്പ് ടി 63 വിഭാഗത്തിൽ വെങ്കലം) സുന്ദർ സിങ് ഗുർജാർ ( പുരുഷ ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിൽ വെങ്കലം), മനോജ് സർക്കാർ ( പുരുഷ സിംഗിൾസ് ബാഡ്മിന്റൺ എസ്.എൽ 3 വിഭാഗത്തിൽ വെങ്കലം) എന്നിവരുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്.

നേരത്തെ ടോക്കിയോ ഒളിംപിക്‌സിൽ മെഡൽ നേട്ടം കൈവരിച്ച മലയാളി കായികതാരം പി.ആർ ശ്രീജേഷിനും കെ.എസ്.ആർ.ടി.സി ആദരവ് സമർപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സി പുതുതായി രൂപീകരിച്ച കൊമേർഷ്യൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കായികതാരങ്ങൾക്ക് ആദരവ് സമർപ്പിക്കുന്ന പദ്ധതി നടപ്പാക്കിയത്. ഡിസൈൻ തയ്യാറാക്കിയത് കെ.എസ്.ആർ.ടി സി സോഷ്യൽ മീഡിയ സെല്ലിലെ ഗ്രാഫിക് ഡിസൈനറായ എ.കെ ഷിനുവാണ് ഡിസൈൻ തയ്യാറാക്കി, സിറ്റി ഡിപ്പോയിലെ ജീവനക്കാരനായ വി. മഹേഷ് കുമാറാണ് ബസ് അണിയിച്ചൊരുക്കിയത്. വേളിയിക്ക് സർവ്വീസ് നടത്തുന്ന തിരുവനന്തപുരം സിറ്റിയിലെ ആർഎൻഎ 492 നമ്പർ ബസിലാണ് സ്റ്റിക്കർ പതിപ്പിച്ച് സർവ്വീസ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP