Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അവഗണിച്ചു; മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് താക്കീത്

മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അവഗണിച്ചു; മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് താക്കീത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിയിൽ സംഭവിച്ച വീഴ്ച പരിശോധിച്ച് ഇരകൾക്ക് ആശ്വാസം നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ നിയമാനുസരണം നടപടിയെടുക്കാൻ കമ്മിഷൻ നിർബന്ധിതമാകുമെന്ന് മനുഷ്യാവകാശ കമ്മിഷൻ താക്കീത് നൽകി.

ഒക്ടോബർ 26 നകം പരാതി പരിഹരിച്ച ശേഷം സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.

'അപ്ലാസ്റ്റിക് അനീമിയ' എന്ന അപൂർവ രോഗമുള്ള 43 കാരിയുടെ മാതാവ്, കൽപ്പറ്റ പള്ളിക്കുന്ന് സ്വദേശിനി ഒ.പി. രോഹിണി കമീഷനിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 2018 മാർച്ച് ആറിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഒ.പി യിലെ ഡോക്ടർ എഴുതിയ മരുന്ന് കഴിച്ചതോടെ മകളുടെ മുടി കൊഴിഞ്ഞു.

അനീമിയ രോഗിക്ക് ഒരിക്കലും നൽകാൻ പാടില്ലാത്ത മരുന്നാണ് വില്ലനായത്. മെഡിക്കൽ കോളജിലെ ഫാർമസിസ്റ്റ് നൽകിയ മരുന്ന് മാറിയതാകാമെന്നാണ് ഒടുവിൽ കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP