Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാക്കി യൂണിഫോം മറ്റ് സർക്കാർ ജീവനക്കാർ ധരിക്കുന്നത് നിർത്തണം; പൊലീസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണമെന്ന ആവശ്യവുമായി പൊലീസ്

കാക്കി യൂണിഫോം മറ്റ് സർക്കാർ ജീവനക്കാർ ധരിക്കുന്നത് നിർത്തണം; പൊലീസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണമെന്ന ആവശ്യവുമായി പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാക്കി യൂണിഫോം മറ്റ് സർക്കാർ ജീവനക്കാർ ധരിക്കുന്നത് നിർത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ട് പൊലീസ്.പൊലീസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണമെന്നാണ് ആവശ്യം.

പൊലീസിന്റെതിന് സമാനമായ യൂനിഫോമിട്ട് മറ്റ് ചില വകുപ്പിലെ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിലുൾപ്പെടെ തെറ്റിദ്ധാരണ പരത്തുകയാണെന്നാണ് പരാതി. പൊലീസ്, ഫയർഫോഴ്‌സ്, ജയിൽ, വനം വകുപ്പ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കും കാക്കി യൂനിഫോമാണ്. പക്ഷേ, പൊലീസിന് സമാനമായ ചിഹ്നങ്ങളോ ബെൽറ്റോ ഇതര സേനാവിഭാഗങ്ങൾ ഉപയോഗിക്കാറില്ല.

എന്നാൽ, ഒറ്റനോട്ടത്തിൽ പൊലീസിന് സമാനമായാണ് ജനങ്ങൾ ഈ യൂനിഫോമിനെയും കാണുന്നതെന്നാണ് പൊലീസിന്റെ പരാതി. പൊലീസ് ആക്ട് പ്രകാരം പൊലീസ് യൂനിഫോമിന് സമാനമായി വസ്ത്രം ധരിക്കുന്നതും തെറ്റാണെന്നും ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP