Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗ്യാസിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു; മരിച്ചത് മുണ്ടപ്രത്തെ എം ശ്രീജിത്ത്

ഗ്യാസിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു; മരിച്ചത് മുണ്ടപ്രത്തെ എം ശ്രീജിത്ത്

സ്വന്തം ലേഖകൻ

തളിപ്പറമ്പ് . വീട്ടിൽ നിന്നും ഗ്യാസ് കൈകാര്യം ചെയ്യവെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരണമടഞ്ഞു. കുറ്റിക്കോൽ മുണ്ടപ്രം മഹാത്മ പ്രകൃതി ചികിത്സാലയത്തിന് സമീപം താമസിക്കുന്ന എം.ശ്രീജിത്ത് ( 38) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ മരണപ്പെട്ടത്. ഓഗസ്റ്റ് 8 ന് ആയിരുന്നു സംഭവം.

മുണ്ടപ്രത്തെ പരേതനായ സി.കെ.ബാലകൃഷ്ണൻ - മാപ്പോത്ത് തങ്കമണി ദമ്പതികളുടെ മകനാണ്. ഭാര്യ. വിനിഷ, മകൻ സായ് ശ്രാവിൺ. ഗൾഫിലായിരുന്ന ശ്രീജിത്ത് കോവിഡ് മഹാമാരിക്കിടയിൽ കഴിഞ്ഞ വർഷമാണ് നാട്ടിലെത്തിയത്. തളിപ്പറമ്പ പൊലീസ് മൃത ദേഹം ഇൻക്വസ്റ്റ് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP