Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുഴയിൽ ഒഴുകിയ അജ്ഞാത മൃതദേഹം കരയ്‌ക്കെത്തിച്ചു; തിരിച്ചു കിടത്തി നോക്കിയപ്പോൾ സ്വന്തം പിതാവ്: കരഞ്ഞ് തളർന്ന് ഫയർ സർവീസ് ജീവനക്കാരനായ മകൻ

പുഴയിൽ ഒഴുകിയ അജ്ഞാത മൃതദേഹം കരയ്‌ക്കെത്തിച്ചു; തിരിച്ചു കിടത്തി നോക്കിയപ്പോൾ സ്വന്തം പിതാവ്: കരഞ്ഞ് തളർന്ന് ഫയർ സർവീസ് ജീവനക്കാരനായ മകൻ

സ്വന്തം ലേഖകൻ

ഗൂഡല്ലൂർ: പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച് തിരിച്ചുകിടത്തിയപ്പോൾ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം. ഗൂഡല്ലൂർ ഫയർ സർവീസിലെ ബാലമുരുകനാണ് പിതാവ് വേലുച്ചാമിയുടെ (65) മൃതദേഹം പുഴയിൽ നിന്നു കണ്ടെടുത്തത്.

മൃതദേഹം കരയ്‌ക്കെത്തിച്ച് നിിവർത്തി കിടത്തിയപ്പോഴാണ് താൻ നീന്തിയെടുത്തത് സ്വന്തം പിതാവിന്റെ ജഡമാണെന്ന് ബാലമുരുകൻ തിരിച്ചറിയുന്നത്. ഫയർ സർവീസിൽ നിന്നു തന്നെ വിരമിച്ച വേലുച്ചാമി രണ്ടു ദിവസം മുൻപാണ് നാട്ടിലേക്കെന്നു പറഞ്ഞ് താമസസ്ഥലത്തു നിന്ന് ഇറങ്ങിയത്. വീട്ടുകാർ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

ഇന്നലെ രാവിലെയാണ് പാണ്ഡ്യാർ പുഴയിലെ ഇരുമ്പുപാലം ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടതായി വിവരം ലഭിച്ച് ഫയർ സ്റ്റേഷനിൽ നിന്നു ബാലമുരുകനും സഹപ്രവർത്തകരും പുറപ്പെട്ടത്. കമിഴ്ന്നു കിടന്ന മൃതദേഹം കരയ്ക്കടുപ്പിച്ച ശേഷമാണു മുഖം ശ്രദ്ധിച്ചത്. പിതാവിന്റെ മൃതദേഹം കണ്ട് തളർന്നു പോയ ബാലമുരുകനെ ആശ്വസിപ്പിക്കാൻ സഹപ്രവർത്തകർ ഏറെ പാടുപെടേണ്ടി വന്നു. നാഗലക്ഷ്മിയാണ് വേലുച്ചാമിയുടെ ഭാര്യ. മറ്റൊരു മകൻ: ദിനേശ് കുമാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP